x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ങ്ക​ൽ​പ്പ്: മി​ക​ച്ച സ്റ്റാ​ർ​ട്ട് അ​പ് ആ​ശ​യ​ങ്ങ​ൾ​ക്ക് വ​ഴിതു​റ​ന്ന് ജി​ല്ലാ ഭ​ര​ണകൂ​ടം

വെബ് ഡെസ്ക്
Published: October 31, 2026 01:00 AM IST | Updated: October 31, 2026 01:00 AM IST

സ​ങ്ക​ൽ​പ്പ് സ്റ്റാ​ർ​ട്ട​പ്പ് പ​ദ്ധ​തി അ​വ​ത​ര​ണ​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ.

ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​ക​ളാ​യ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ടൂ​റി​സം, ക​യ​ർ, മാ​ലി​ന്യസം​സ്ക​ര​ണം, ഭ​ക്ഷ്യസം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ അ​ഭി​മു​ഖീക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നും പു​തി​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ​ങ്ക​ൽ​പ്പ് പ​ദ്ധ​തി മു​ന്നോ​ട്ട്.

ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​രു​ടെ നി​ർ​ദേ​ശപ്ര​കാ​ര​മാ​ണ് പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്. സ്കൂ​ൾ-കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 45 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്രേ​ജ​ക്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നേ​ര​ത്തെ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ ആ​ല​പ്പു​ഴ​യു​ടെ പ​ര​മ്പ​രാ​ഗ​തമേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ 25 ഓ​ളം പ​ദ്ധ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സ്ക്രീ​നിം​ഗ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്ന്, ര​ണ്ട് സ്ഥാ​നം ല​ഭി​ച്ച 18 പേ​ർ പ​ദ്ധ​തി അ​വ​ത​ര​ണ​ത്തി​ന് ക​ള​ക്‌ടറേറ്റി​ൽ എ​ത്തി. ക്ഷ​ണം ല​ഭി​ച്ച​വ​ർ ത​ങ്ങ​ളു​ടെ സം​ര​ഭ ആ​ശ​യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്‌ടറേറ്റിലെത്തി അ​വ​ത​രി​പ്പി​ച്ചു.

ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ആ​ശ​യ​ങ്ങ​ൾ അ​ഞ്ചു മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ച്ച് പ​ഠി​ക്കു​ക​യും ഓ​രോ സ്റ്റാ​ർ​ട്ട​പ് ഐ​ഡി​യ​ക​ളും 100 മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തു​ക​യും ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്റ്റാ​ർ​ട്ട​പ്പ് ഐ​ഡി​യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷം ഓ​രോ സം​ര​ഭ​ക ആ​ശ​യ​ങ്ങ​ളും ഏ​തു സ്കീ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താം എ​ന്ന ച​ർ​ച്ച​യും ഓ​രോ സ്റ്റാ​ർ​ട്ട​പ്പി​നും എ​ത്ര സാ​മ്പ​ത്തി​ക സ​ഹാ​യം വ​രെ ല​ഭി​ക്കും എ​ന്ന ക​ണ്ടെ​ത്ത​ലും ഉ​ണ്ടാ​കും. സ​ങ്ക​ൽ​പ്പ് പ​ദ്ധ​തി​യു​ടെ ക​ള​ക്‌ടറേറ്റി​ൽ ന​ട​ന്ന സ്ക്രീ​നിം​ഗ് ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ക​ല ഭാ​സ്കർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വ്യ​വ​സാ​യ േ​ന്ദ്രം, ലീ​ഡ് ബാ​ങ്ക്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​ർ സ്ക്രീ​നിം​ഗി​നു നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up