കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാദിനാഘോഷം നടത്തി. വാഴൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ്ടി കെ.ജി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ടോണി മുളങ്ങാശേരിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, ബിനോ കെ. തോമസ്, സിജോ ഫിലിപ്പ് ജോബി, ആൽഫി ആൻ മാത്യു, സ്കൗട്ട് മാസ്റ്റർ സോഫിയ മാത്യു, ഗൈഡ് ക്യാപ്റ്റൻ അനി രാജ് ജൂഡ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എ. നിക്ലാവോസ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വോളണ്ടിയർമാർ പുസ്തകങ്ങൾ സ്പോൺസർ ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരം, പുസ്തക നിരൂപണം, വായനാ മത്സരം എന്നിവയിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി: എകെജെഎം ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനാഘോഷം നടത്തി. പൂർവവിദ്യാർഥിനിയും എംജി സർവകലാശാലയിൽ നിന്ന് ബിഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോണ ജോസ് ഉറുമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവേൽ മാത്യു എസ്ജെ, സ്കൂൾ വിദ്യാരംഗം ചെയർമാൻ പി.എസ്. രവീന്ദ്രൻ, എം.ആർ. ഗോപകുമാർ, മാളവിക പി. മധു എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് വായനാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. വായനാദിനാഘോഷത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ വിദ്യാർഥികൾക്കായി പുസ്തകപ്രദർശനവും ഒരുക്കിയിരുന്നു.
കാഞ്ഞിരപ്പള്ളി: സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. പുളിയൻമല ഗവൺമെന്റ് ട്രൈബൽ സ്കൂൾ മുൻ പ്രഥമാധ്യാപകൻ കെ.എ. ജലാലുദീൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ കൊച്ചുറാണി തോമസ്, സുറുമി, വയോജന വേദി പ്രസിഡന്റ് എൻ. സോമനാഥൻ, സെക്രട്ടറി എ.ജി.പി. ദാസ്, എം.എ. റിബിൻഷാ, മോഹൻ സബിന, സോമി എസ്. ഹുസൈൻ, പി.ഐ. ഇബ്രാഹിം കുട്ടി, ജിൻസി ജോസഫ്, ആസിഫ് അലിയാർ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂളിലെ വായനദിനാചരണം യുവ സാഹിത്യകാരി മായ എൻ. നായർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ പി.എ. സൗദ ബീവി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. സ്വാമിനാഥൻ, അനു ജേക്കബ്, മീനാക്ഷി പ്രദീപ്, രമ്യ എസ്. നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.
പൊടിമറ്റം: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ വായനദിനാഘോഷവും ഡ്രൈ ഡേ ആചരണവും നടത്തി. സ്കൂൾ മാനേജർ ഫാ. സജി പൂവത്തുകാട് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജാക്വിലിൻ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ പി.കെ. രാജു, ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വായനദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, വായന മത്സരം എന്നിവ നടത്തി.
കാളകെട്ടി: വായനയുടെ വെളിച്ചം നാളെയുടെ വിജയം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനദിനാചരണം നടത്തി. വായനക്കൊരു കൂട്ട് എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടുവന്ന് പരസ്പരം കൈമാറി. പി.എൻ. പണിക്കർ അനുസ്മരണം, വായനദിന ക്വിസ്, ലൈബ്രറിയിലെ പുസ്തകപ്രദർശനം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരും വിദ്യാർഥികളും നേതൃത്വം നൽകി.
കടയനിക്കാട്: എസ്എച്ച് എൽപി സ്കൂളിൽ വായനാദിനാചാരണം നടത്തി. വായനവാരാചരണം മുൻ പ്രഥമാധ്യാപിക സോഫിയാമ്മ വർഗീസും വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് ഏറത്തേടവും നിർവഹിച്ചു. പ്രഥമാധ്യാപിക ബെൻസി സെബാസ്റ്റ്യൻ നേതൃത്വം നൽകി.
ചിറക്കടവ്: സെന്റ് ഇഫ്രേംസ് എൽപി സ്കൂളിലെ കുട്ടികൾ വായനദിനത്തോടനുബന്ധിച്ച് ഗ്രാമദീപം വായനശാല സന്ദർശിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രാമദീപം വായനശാല സംഘടിപ്പിച്ച വായനാപക്ഷാചരണം പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു. വായനശാല പ്രസിഡന്റ് ടി.പി. രവീന്ദ്രൻ, സെക്രട്ടറി ഡി.എൻ. സോജൻ തുടങ്ങിയവർ കുട്ടികളെ സ്വീകരിച്ചു.
കൂട്ടിക്കൽ: സെന്റ് ജോർജ് ഹൈസ്കൂൾ, കെസിഎംഎൽപിഎസ്, ത്രിവേണി ഗ്രന്ഥശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാഘോഷം നടത്തി. സാംസ്കാരിക പ്രയാണത്തോടെ ആരംഭിച്ച പരിപാടിയിൽ ഗ്രന്ഥശാല ഭാരവാഹികൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
പെരുവന്താനം: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനാചരണം നടത്തി. എഴുത്തുകാരി എം.കെ. അജിത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോബിൻ താഴത്ത് വീട്ടിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സാജു പവ്വത്തിൽ പ്രസംഗിച്ചു.
ചിറക്കടവ്: ഗ്രാമദീപം വായനശാലയിൽ വായനദിനാചരണത്തിന്റെ ഭാഗമായി ചിറക്കടവ് സെന്റ് ഇഫ്രേംസ് എൽപിഎസ്, ഇളങ്ങുളം ശാസ്താദേവസ്വം കെവിഎൽപിജി സ്കൂൾ, ചിറക്കടവ് വിഎസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വായനശാല സന്ദർശിച്ചു. എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എൻ.ഡി. ശിവൻ, വായനശാല സെക്രട്ടറി പി.എൻ. സോജൻ, മിനി സേതുനാഥ്, ടി.പി. ശ്രീലാൽ, കാതറീന ജോർജ്, വി.ജെ. മഞ്ജു, ജോസ്മി ജോസഫ്, അർജുൻ പ്രഹ്ലാദ്, പി.എൻ. സിജു തുടങ്ങിയവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഷെഫീൽ പി. ഷൗക്കത്ത് ക്ലാസ് നയിച്ചു.
ഉരുളികുന്നം: ശ്രീദയാനന്ദ എൽപി സ്കൂളിൽ താഷ്കന്റ് പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ വായനവാരാഘോഷം എലിക്കുളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നിജിൻ ജി. ദാസ് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് എഇഒ ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം എം.എസ്. മനു വായനദിന സന്ദേശം നൽകി. ലൈബ്രറി ഭാരവാഹികളായ പി.ആർ. ശ്യാംലാൽ, ഇ.വി. ശശി, പിടിഎ വൈസ്പ്രസിഡന്റ് സുജ അനിൽകുമാർ, മാതൃസമിതി അധ്യക്ഷ രമ്യ അഖിൽ, പ്രഥമാധ്യാപിക കവിത കെ. നായർ, വിദ്യാരംഗം കൺവീനർ അർജുൻ പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
എലിക്കുളം: എംജിഎം യുപി സ്കൂളിൽ വായനപക്ഷാചരണം ഒഎസ്എ പ്രസിഡന്റും മുൻ മലയാളം അധ്യാപകനുമായ ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എലിക്കുളം പബ്ലിക് ലൈബ്രറിയിൽ നിന്ന് കുട്ടികളുടെ വായനക്കായി നൽകിയ പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.ആർ. മന്മഥൻ മലയാളം അധ്യാപിക ദിവ്യ ബി. നായർക്ക് കൈമാറി. സ്കൂൾ മാനേജർ ടി.എസ്. രഘു അധ്യക്ഷത വഹിച്ചു. വാർഡംഗം സി. മനോജ്, പ്രഥമാധ്യാപിക കെ.എ. അമ്പിളി, ശ്രീവിദ്യാ സാബു എന്നിവർ പ്രസംഗിച്ചു.
തെക്കേത്തുകവല: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം, പി.എൻ. പണിക്കർ അനുസ്മരണം, പ്രതിഭാസംഗമം എന്നിവ ഇന്ന് വൈകുന്നേരം നാലിന് തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയിൽ നടക്കും. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി. ഹരികൃഷ്ണൻ, മെന്റലിസ്റ്റ് ഡോ. സജീവ് പള്ളത്ത് എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
പൊൻകുന്നം: ജനകീയവായനശാലയുടെ വായനമാസാചരണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Tags : reading Nattuvishesham District News