x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്രം സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

വെബ് ഡെസ്ക്
Published: September 17, 2026 11:17 PM IST | Updated: September 17, 2026 11:17 PM IST

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍ ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ലാ: നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ശാ​സ്ത്രം സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. പാ​ലാ സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ലെ ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘ഫി​സി​ക്കാ 5.0’ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടോ​ജി തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, വ​കു​പ്പു​മേ​ധാ​വി ജി​ന്‍​സ​ണ്‍ പി. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു. ഇ​ന്ന​ലെ കോ​ള​ജ് കാ​മ്പ​സി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ശാ​സ്ത്ര​വി​ജ്ഞാ​നം, യു​ക്തി​ചി​ന്ത, സ​ര്‍​ഗാ​ത്മ​ക​ത, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Science

Recent News

Corehub Up