x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​റ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​നു പ​രി​ക്ക്


Published: February 28, 2026 05:17 AM IST | Updated: February 28, 2026 05:17 AM IST

ക​​റു​​ക​​ച്ചാ​​ൽ: ടോ​​റ​​സ്‌​ലോ​​റി​​ക്ക​​ടി​​യി​​ൽ​​പ്പെ​​ട്ട് സ്‌​​കൂ​​ട്ട​​ർ യാ​​ത്രി​​ക​​ന് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ഇ​​ര​​വി​​നെ​​ല്ലൂ​​ർ സ്വ​​ദേ​​ശി ചീ​​രം​​കു​​ളം ചാ​​ക്കോ (68) യ്ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45-ഓ​​ടെ ക​​റു​​ക​​ച്ചാ​​ൽ ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ടോ​​റ​​സി​​നെ മ​​റി​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ മു​​ൻ​​വ​​ശ​​ത്തു ത​​ട്ടി സ്‌​​കൂ​​ട്ട​​ർ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ടോ​​റ​​സി​​ന്‍റെ അ​​ടി​​ഭാ​​ഗ​​ത്ത് കു​​ടു​​ങ്ങി​​യ സ്‌​​കൂ​​ട്ട​​റും ചാ​​ക്കോ​​യു​​മാ​​യി ടോ​​റ​​സ് 10 മീ​​റ്റ​​റോ​​ളം മു​​ന്നോ​​ട്ട് പോ​​യി. നാ​​ട്ടു​​കാ​​ർ ബ​​ഹ​​ളം കൂ​​ട്ടി​​യ​​പ്പോ​​ഴാ​​ണ് ടോ​​റ​​സ് ലോ​​റി​​യു​​ടെ ഡ്രൈ​​വ​​ർ അ​​പ​​ക​​ട​​വി​​വ​​രം അ​​റി​​യു​​ന്ന​​ത്. ചാ​​ക്കോ​​യു​​ടെ കാ​​ൽ ഒ​​ടി​​ഞ്ഞു​തൂ​​ങ്ങി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ടോ​​റ​​സ് പി​​ന്നോ​​ട്ടെ​​ടു​​ത്ത ശേ​​ഷ​​മാ​​ണ് ചാ​​ക്കോ​​യെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ചാ​ക്കോ​യെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.

Tags : nattu vishesham Scooter passenger injured

Recent News

Corehub Up