ചാലക്കുടി: ബേക്കറിയുടെ മുൻവശം റോഡ്സൈഡിൽ പാർക്ക്ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര സ്വദേശി കിഴക്കൻ പറമ്പൻ വീട്ടിൽ അസറുദ്ദീൻ (29) ആണ് അറസ്റ്റിലായത്. ജൂൺ 11ന് രാത്രി ഒമ്പതോടെയാണ് മോഷണം നടന്നത്.
ചൗക്ക സ്വദേശിനി ഷീജയുടെ ഉടമസ്ഥതയിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടറിൽ മകൻ ഷാരോൺ , ചാലക്കുടി സൗത്തിലുള്ള ബേക്കറിയിലേക്ക് കേക്ക് വാങ്ങാനായി എത്തിയതായിരുന്നു. കേക്ക് വാങ്ങി 20 മിനിറ്റിനുശേഷം തിരിച്ചെത്തിയപ്പോൾ കാണാനില്ലായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ജോർജ്, സിപിഒ മാർട്ടിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Nattuvishesham District News