x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ കൈയാങ്കളി: എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേസ്

വെബ് ഡെസ്ക്
Published: July 24, 2026 10:53 PM IST | Updated: July 24, 2026 10:53 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ലി​നു​നേ​രേ കൈ​യേ​റ്റ​വും ജാ​തി അ​ധി​ക്ഷേ​പ​വും ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്. കേ​ശു​നാ​ഥ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​നി സ​ലിം, അ​ബ്ദു​ൾ വാ​ഹി​ദ് എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് ജാ​മ്യ​മി​ല്ലാവ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​യി​രു​ന്നു ര​ണ്ടാം വാ​ർ​ഡി​ലെ അങ്കണവാ​ടി താ​ത്കാലി​ക​മാ​യി മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ക​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത വി​ഷ​യം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ​ർ​മാ​ന്‍റെ ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തു. ചെ​യ​ർ​മാ​നെ അ​സ​ഭ്യം പ​റ​യു​ക​യും ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ച് ത​ള്ളി താ​ഴെ​യി​ടു​ക​യും നി​ല​ത്തു​വീ​ണ ചെ​യ​ർ​മാ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്ത​താ​യി ചെ​യ​ർ​മാ​ൻ ശ​ര​ത്‌​ലാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Municipality

Recent News

Corehub Up