x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ മു​ന്നൊ​രു​ക്കം: ക​ള​ക്‌​ട​റേ​റ്റി​ല്‍ മോ​ക് ഡ്രി​ല്‍ ന​ട​ത്തി


Published: January 7, 2026 11:34 PM IST | Updated: January 7, 2026 11:34 PM IST

ക​ള​ക്‌​ട​റേ​റ്റി​ലെ സു​ര​ക്ഷാ​മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മോ​ക് ഡ്രി​ല്‍.

ഇ​ടു​ക്കി: തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്‌​ട​റേ​റ്റ് വ​ള​പ്പി​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക് ഡ്രി​ല്‍ ന​ട​ത്തി.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന​തും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി മു​ക​ള്‍​നി​ല​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​രെ ര​ക്ഷി​ക്കു​ന്ന​തും ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ന്ന​തും വരെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് മോ​ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി അനു കരിച്ചത്.

ക​ള​ക്‌​ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് പോ​ലീ​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ, റ​വ​ന്യു വ​കു​പ്പു​ക​ളി​ലേ​ക്ക് അ​പ​ക​ട​മു​ണ്ടാ​യ സ​മ​യം​ത​ന്നെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി. 15 മി​നി​റ്റി​നു​ള്ളി​ല്‍​ത്ത​ന്നെ ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളും ആം​ബു​ല​ന്‍​സു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​നെ അ​ലാ​റം മു​ഴ​ക്കി ജീ​വ​ന​ക്കാ​രെ ഓ​ഫീ​സ് മു​റി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​പ്പി​ച്ചു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ച​തി​നു​ശേ​ഷം മു​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​രെ താ​ഴെ എ​ത്തി​ച്ചു.

മെ​ഡി​ക്ക​ല്‍ ടീം ​പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​തി​ന് ശേ​ഷം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആം​ബു​ല​ന്‍​സി​ല്‍ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഇ​ടു​ക്കി സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ഖി​ല്‍, ക​ട്ട​പ്പ​ന സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​ജ്യോ​തി​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളും ആം​ബു​ല​ന്‍​സു​ക​ളും മോ​ക് ഡ്രി​ല്ലി​ല്‍ അ​ണി​നി​ര​ന്നു. സി​വി​ല്‍ ഡി​ഫ​ന്‍​സ് ഫോ​ഴ്‌​സം​ഗ​ങ്ങ​ള്‍ വോ​ള​ന്‍റി​യ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു. മോ​ക് ഡ്രി​ല്ലി​നു ശേ​ഷം ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ളും ച​ര്‍​ച്ച ചെ​യ്തു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഷൈ​ജു പി. ​ജേ​ക്ക​ബ്, ഡി​വൈ​എ​സ്പി. രാ​ജ​ന്‍ കെ. ​അ​ര​മ​ന, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ടി.​ആ​ര്‍. രാ​ജീ​വ്, ഡി​എം​ഒ ഡോ. ​കെ. സ​തീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Security alert nattuvishesham local news

Recent News

Corehub Up