x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിരീടപ്പോരിന് താഴത്തങ്ങാടി

വെബ് ഡെസ്ക്
Published: September 23, 2026 12:50 AM IST | Updated: September 23, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യും ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗും അ​​ടു​​ത്ത​​മാ​​സം 24ന്

താ​​ഴ​​ത്ത​​ങ്ങാ​​ടി: 125-ാമ​​ത് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യും ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗും അ​​ടു​​ത്ത​​മാ​​സം 24നു ​​താ​​ഴ​​ത്ത​​ങ്ങാ​​ടി ആ​​റ്റി​​ല്‍ ന​​ട​​ക്കും. കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ്ബി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍, ജി​​ല്ലാ ടൂ​​റി​​സം വ​​കു​​പ്പ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ, തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത് എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് വ​​ള്ളം​​ക​​ളി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

സി​​ബി​​എ​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി നെ​​ഹ്റു ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ​​സ്ഥാ​​ന​​ക്കാ​​രാ​​യ ഒ​​മ്പ​​തു പ്ര​​മു​​ഖ ചു​​ണ്ട​​ന്‍​വ​​ള്ള​​ങ്ങ​​ള്‍ കി​​രീ​​ട പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്കാ​​യി അ​​ണി​​നി​​ര​​ക്കും. കേ​​ര​​ള​​ത്തി​​ലെ പു​​രാ​​ത​​ന വ​​ള്ളം​​ക​​ളി​​യാ​​യ താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി 125-ാമ​​ത് വ​​ള്ളം​​ക​​ളി​​യാ​​യാ​​ണ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ ചു​​ണ്ട​​ന്‍ വ​​ള്ള​​ങ്ങ​​ളെ കൂ​​ടാ​​തെ ചെ​​റു​​വ​​ള്ള​​ങ്ങ​​ളാ​​യ ഇ​​രു​​ട്ടു​​കു​​ത്തി, വെ​​പ്പ്, ചു​​രു​​ള​​ന്‍ വ​​ള്ള​​ങ്ങ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി അ​​ണി​​നി​​ര​​ക്കും. വ​​ള്ളം​​ക​​ളി​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ 27നു ​​വൈ​​കു​​ന്നേ​​രം 5.30ന് ​​സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍

താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യി​​ല്‍ ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ 27ന് ​​ആ​​രം​​ഭി​​ക്കും. ഇ​​രു​​ട്ടു​​കു​​ത്തി ഒ​​ന്നാം ഗ്രേ​​ഡ്, ര​​ണ്ടാം ഗ്രേ​​ഡ്, വെ​​പ്പ് ഒ​​ന്നാം ഗ്രേ​​ഡ്, ര​​ണ്ടാം ഗ്രേ​​ഡ്, ചു​​രു​​ള​​ന്‍ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ക​​ളി​​വ​​ള്ള​​ങ്ങ​​ളെ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​പ്പി​​ക്കും. ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഒ​​ക്‌​​ടോ​​ബ​​ര്‍ 18ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് അ​​വ​​സാ​​നി​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​ന് 9447052184, 9605323272.

Tags : Nattuvishesham DistrictNews DeepikaNews Thazhathangadi

Recent News

Corehub Up