x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 29, 2026 03:30 AM IST | Updated: August 29, 2026 03:30 AM IST

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന സ്വ​കാ​ര്യ ബ​സ്.

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ പ​യ​ന്തോം​ഗി​ന് സ​മീ​പം ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​ട​ക​ര​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​സി​ആ​ർ ബ​സും എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഇ​രു ബ​സു​ക​ളു​ടെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ദാ​പു​രം പൊ​ലി​സും ചേ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews injured

Recent News

Corehub Up