x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​മാ​വ് - പു​ഞ്ച​വ​യ​ൽ റോ​ഡി​ൽ വെ​ള്ള​മൊ​ഴു​ക്ക് രൂ​ക്ഷം

വെബ് ഡെസ്ക്
Published: July 31, 2026 11:52 PM IST | Updated: July 31, 2026 11:52 PM IST

കു​​ഴി​​മാ​​വ് - പ​​ശ്ചി​​മ, പു​​ഞ്ച​​വ​​യ​​ൽ റോ​​ഡി​​ലൂ​​ടെ വെ​​ള്ളം കു​​ത്തി ഒ​​ഴു​​കു​​ന്നു.

മു​​ണ്ട​​ക്ക​​യം: ദി​​വ​​സേ​​ന നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന കു​​ഴി​​മാ​​വ് - പ​​ശ്ചി​​മ - പു​​ഞ്ച​​വ​​യ​​ൽ റോ​​ഡി​​ൽ വെ​​ള്ള​​മൊ​​ഴു​​ക്ക് രൂ​​ക്ഷം. കു​​ഴി​​മാ​​വ് ക​​വ​​ല​​യി​​ൽ നി​​ന്നു പു​​ഞ്ച​​വ​​യ​​ൽ, പ​​ശ്ചി​​മ, ക​​രി​​നി​​ലം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന റോ​​ഡി​​ൽ ക​​വ​​ല മു​​ത​​ൽ പ​​ശ്ചി​​മ റൂ​​ട്ടി​​ലേ​​ക്ക് തി​​രി​​യു​​ന്ന ഭാ​​ഗം വ​​രെ​​യു​​ള്ള ഇ​​റ​​ക്ക​​ത്തി​​ലാ​​ണ് വെ​​ള്ള​​മൊ​​ഴു​​ക്ക് വ്യാ​​പ​​ക​​മാ​​കു​​ന്ന​​ത്.

ചെ​​റി​​യൊ​​രു മ​​ഴ​​പെ​​യ്താ​​ൽ പോ​​ലും റോ​​ഡി​​ലൂ​​ടെ വെ​​ള്ളം കു​​ത്തി​​യൊ​​ലി​​ച്ച് ഒ​​ഴു​​കു​​ക​​യാ​​ണ്. കു​​ത്തി​​റ​​ക്ക​​മു​​ള്ള ഈ ​​റോ​​ഡി​​ലൂ​​ടെ വെ​​ള്ളം ഒ​​ഴു​​ക്ക് രൂ​​ക്ഷ​​മാ​​കു​​ന്ന​​തോ​​ടെ ക​​ല്ലും മ​​ണ്ണു​​മ​​ട​​ക്കം റോ​​ഡി​​ലേ​​ക്ക് നി​​ര​​ക്കു​​ക​​യും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ള​​ട​​ക്കം അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​തും പ​​തി​​വ് സം​​ഭ​​വ​​മാ​​ണ്.

റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും കാ​​ന​​ക​​ളോ ഓ​​ട​​ക​​ളോ ഇ​​ല്ലാ​​ത്ത​​താ​​ണ് പ്ര​​ശ്നം ഇ​​ത്ര​​യും രൂ​​ക്ഷ​​മാ​​ക്കു​​ന്ന​​ത്. വ​​ശ​​ങ്ങ​​ളി​​ലൂ​​ടെ വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കാ​​ൻ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ഴ​​വെ​​ള്ളം മു​​ഴു​​വ​​ൻ ടാ​​റിം​​ഗി​​ന് മു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഒ​​ലി​​ച്ചു​​പോ​​കു​​ന്ന​​ത്.

മ​​ഴ​​ക്കാ​​ലം ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ റോ​​ഡി​​ന്‍റെ ടാ​​റിം​​ഗ് പൂ​​ർ​​ണ​​മാ​​യും ഇ​​ള​​കി റോ​​ഡ് ഗ​​താ​​ഗ​​ത​​യോ​​ഗ്യ​​മ​​ല്ലാ​​താ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ. അ​​ധി​​കൃ​​ത​​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​​ട​​പെ​​ട്ട് റോ​​ഡി​​ന് ഇ​​രു​​വ​​ശ​​വും ഓ​​ട​​ക​​ൾ നി​​ർ​​മി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Tags : water flow NattuVishasham DistrictNews

Recent News

Corehub Up