x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല : ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ നാ​ളെ ബോ​ധ​വ​ത്ക​ര​ണ ദി​നാ​ച​ര​ണം


Published: July 6, 2026 04:35 AM IST | Updated: July 6, 2026 04:36 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യ​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ഷി​ഗെ​ല്ല ബോ​ധ​വ​ത്ക​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കും. സ്‌​കൂ​ള്‍ കു​ട്ടി​ക​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം ക​ണ്ടു​വ​രു​ന്ന​തി​നാ​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും രോ​ഗ​പ​രി​ശോ​ധ​ന​യും വ്യാ​പ​ക​മാ​ക്കും.
ആ​റ​ന്മു​ള എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലെ ഒ​രു കു​ട്ടി​യി​ലാ​ണ് രോ​ഗ​ബാ​ധ ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്.

പി​ന്നീ​ട് ര​ണ്ടു കു​ട്ടി​ക​ളി​ല്‍​കൂ​ടി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി. കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ല. എ​ന്നാ​ല്‍, പ്ര​ദേ​ശ​വാ​സി​യാ​യ മ​റ്റൊ​രു കു​ട്ടി അ​ട​ക്കം ര​ണ്ടു കു​ട്ടി​ക​ള്‍​കൂ​ടി ഷി​ഗെ​ല്ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​രു കു​ട്ടി​ക്ക് പെ​റോ​ട്ട​യി​ല്‍​നി​ന്നും മ​റ്റൊ​രു കു​ട്ടി​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ല്‍​നി​ന്നു​മാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​രു​വ​ര്‍​ക്കും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

വ​ള്ള​സ​ദ്യ കാ​ല​യ​ള​വി​ലും ജാ​ഗ്ര​ത തു​ട​രും

ആ​റ​ന്‍​മു​ള വ​ള്ള​സ​ദ്യ​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ സ​മീ​പ പ്ര​ദേ​ശ​ത്ത് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. മ​ല​യാ​ളി​ക​ള്‍​ക്ക് പൊ​തു​വേ സ​ദ്യ​ക്ക് മു​ന്‍​പ് കൈ​ക​ഴു​കു​ന്ന ശീ​ലം കു​റ​യു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലും വ​നാ​തി​ര്‍​ത്തി​യി​ലും അ​ട​ക്കം മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ട്ടു​ക​ട​ക​ളി​ലേ​ത​ട​ക്കം ശു​ചി​ത്വം പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

ഡെ​ങ്കി​യും വ്യാ​പ​കം : മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ കൊ​തു​കു ശല്യം രൂക്ഷം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഡെ​ങ്കിപ്പ​നി​യും വ്യാ​പ​ക​മാ​യി. നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 40 പേ​രി​ല്‍ ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ദി​നം ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന പ​നിബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ട്. പ​നി​ക്കു ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​പ്പേ​രി​ലും ഡെ​ങ്കി അ​ട​ക്ക​മു​ള്ള​വ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കു നി‍​ദേ​ശി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ന്നു​പേ​രി​ല്‍ എ​ലി​പ്പ​നി​യും 25 പേ​രി​ല്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​യും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ കൊ​തു​കി​ന്‍റെ വ്യാ​പ​നം ശ​ക്ത​മാ​ണ്.

മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് എ​ലി​പ്പ​നി വ്യാ​പി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം പ​ല​യി​ട​ത്തും പാ​ളി​യ​തോ​ടെ രോ​ഗ​വ്യാ​പ​നം ഏ​റി​യി​രി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up