നെടുങ്കണ്ടം: മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ "തൂഫാന് ഗോൾ എന്ന പേരില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ലിജോ പി. മാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ എ.എസ്. അഞ്ജു, പ്രോഗ്രാം ഓഫീസര്‍ സിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
Tags : Shootout Nattuvishesham Districte news