മാള സൊക്കോർസോ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ രജതജൂബിലി സ്മാരകമായി നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനെറ്റ് നിർവഹിക്കുന്നു.
മാള: സൊക്കോർസോ ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ രജതജൂബിലി സ്മാരകമായി നിർമിച്ച സ്നേഹഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽദാനവുംനടത്തി. സ്കൂളിലെ വിദ്യാർഥിനിയുടെ കുടുംബത്തിനാണ് സ്നേഹവീട് കാരുണ്യത്തിന്റെ തണലായി മാറിയത്.
സിഎംസി ഉദയ മാനേജ്മെന്റ്, പിടിഎ, ജൂബിലി കമ്മിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വീട് നിർമിച്ചുനൽകിയത്. ഫാ. ലിജോ മണിമലക്കുന്നേൽ വെഞ്ചരിപ്പ് നിർവഹിച്ചു. സോക്കോർസോ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനെറ്റ് താക്കോൽ കൈമാറി. ജില്ലാപഞ്ചായത്ത് അംഗം സാജൻ കൊടിയൻ ആശംസകളർപ്പിച്ചു. സോക്കോർസോ മദർ സുപ്പീരിയർ സിസ്റ്റർ മേരിയാൻ, സിൽവർജൂബിലി കമ്മിറ്റി ചെയർമാൻ ജോസ് പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു. വീടിന്റെ നിർമാണത്തിന് നേതൃത്വംനൽകിയ കോൺട്രാക്ടർ കെ.വി. ലാലുവിനെ ചടങ്ങിൽ ആദരിച്ചു.