x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ടി​പ്പാ​ടി ആ​വേ​ശ​മു​യ​ർ​ത്തി ക​ലാ​ശ​ക്കൊ​ട്ട്


Published: December 10, 2025 07:53 AM IST | Updated: December 10, 2025 07:53 AM IST

കാ​ഞ്ഞ​ങ്ങാ​ട്, ക​ണ്ണൂ​ർ: ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട്. ഒ​രു സ്ഥാ​നാ​ർ​ഥി​യും ഒ​രാ​യി​രം പ്ര​വ​ർ​ത്ത​ക​രു​മെ​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ രീ​തി​ക്കു പ​ക​രം പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രു​ന്ന​തി​ന്‍റെ ആ​വേ​ശം ക​ലാ​ശ​ക്കൊ​ട്ടി​ലും ക​ണ്ടു.


മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ലാ​ശ​ക്കൊ​ട്ടി​നെ കൂ​ടു​ത​ൽ വ​ർ​ണാ​ഭ​മാ​ക്കി​യ​തും സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. അ​തി​ൽ ത​ഴ​ക്കം​വ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും സ്ത്രീ​ക​ളും യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു.


ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ഗ​ര​ങ്ങ​ൾ തൊ​ട്ട് ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ വ​രെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മു​ന്ന​ണി​ക​ൾ​ക്കു​മാ​യു​ള്ള മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റു​ക​ളു​ടെ​യും പാ​ര​ഡി​പ്പാ​ട്ടു​ക​ളു​ടെ​യും ഘോ​ഷ​മാ​യി​രു​ന്നു. സ്വ​ർ​ണ​പ്പാ​ളി​ക്കേ​സും ന്യൂ​ന​പ​ക്ഷ​പ്രീ​ണ​ന​വും കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യും മു​ത​ൽ പ്രാ​ദേ​ശി​ക വി​ക​സ​ന നേ​ട്ട​ങ്ങ​ളും വ​രും​കാ​ല​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ളു​മെ​ല്ലാം അ​വ​യി​ൽ ഇ​ടം​പി​ടി​ച്ചു. വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ ഇ​ട​ക​ല​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ഴി​തെ​റ്റി.


പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന​ലെ സ​മാ​പി​ച്ചതോടെ ഇ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​യി​രി​ക്കും. നാ​ളെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഓ​രോ മു​ന്ന​ണി​ക​ൾ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന​ത്. സം​ഘ​ർ​ഷ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​യി​ട​ത്തും ക​ന​ത്ത സു​ര​ക്ഷ​യും പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്നു

.
ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നം തെ​ക്കി ബ​സാ​റി​ൽ നി​ന്നാ​രം​ഭി​ച്ച് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ മു​ഴു​വ​ൻ ന​ഗ​ര​ത്തി​ലെ​ത്തി​ക്കാ​തെ താ​ഴെ ചൊ​വ്വ, ക​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് എ​ൽ​ഡി​എ​ഫ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷ്, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​ൻ. ച​ന്ദ്ര​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ന്തോ​ഷ്കു​മാ​ർ, എം. ​പ്ര​കാ​ശ​ൻ, കെ.​പി.​പ്ര​ശാ​ന്ത​ൻ, എം.​പി. മു​ര​ളി, കെ.​കെ.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​ഡി​എ​ഫ് പ്ര​ക​ട​നം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച് സി​റ്റി​യി​ൽ സ​മാ​പി​ച്ചു. പ​ള്ളി​ക്കു​ന്ന് സോ​ണ​ൽ മേ​ഖ​ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം ചാ​ലാ​ട് ന​ട​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ചാ​ര​ണ സ​മാ​പ​ന​ത്തി​ന് മു​ൻ കെ​പി​സി​സി പ്ര​സി​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, നേ​താ​ക്കാ​ളാ​യ ടി.​ഒ. മോ​ഹ​ന​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, കെ.​പി. താ​ഹി​ർ, ടി. ​സ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി മു​നീ​ശ്വ​ര​ൻ കോ​വി​ൽ പ​രി​സ​ര​ത്താ​ണ് എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണം സ​മാ​പി​ച്ച​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ലി​ക്ക് നേ​താ​ക്ക​ളാ​യ എ.​പി. അ​ബ്ദു​ള്ള​കു​ട്ടി, സി. ​ര​ഘു​നാ​ഥ്, എ. ​ദാ​മോ​ദ​ര​ന്‍, പി.​കെ. വേ​ലാ​യു​ധ​ന്‍, പി. ​ബി​നി​ല്‍, എ​സ്. വി​ജ​യ്, ഷ​മീ​ര്‍ ബാ​ബു, കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

K-Rail Survey K-Rail Survey

Tags : Singing and dancing

Recent News

Corehub Up