x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​ഐ​ആ​ര്‍: അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 14,98,824 പേ​ര്‍


Published: February 22, 2026 02:05 AM IST | Updated: February 22, 2026 02:05 AM IST

കോ​​ട്ട​​യം: പ്ര​​ത്യേ​​ക തീ​​വ്ര വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ അ​​ന്തി​​മ വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വ​​രാ​​നി​​രി​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഈ ​​വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ക.
അ​​ന്തി​​മ പ​​ട്ടി​​ക​​പ്ര​​കാ​​രം ജി​​ല്ല​​യി​​ല്‍ ആ​​കെ 14,98,824 വോ​​ട്ട​​ര്‍​മാ​​രാ​​ണു​​ള്ള​​ത്

. ഇ​​തി​​ല്‍ 7,30,005 പു​​രു​​ഷ​​ന്‍​മാ​​രും 7,68,805 സ്ത്രീ​​ക​​ളും ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ പെ​​ട്ട 14 പേ​​രും ഉ​​ള്‍​പ്പെ​​ടു​​ന്നു. ഡി​​സം​​ബ​​ര്‍ 23ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ക​​ര​​ട് പ​​ട്ടി​​ക​​യി​​ല്‍​നി​​ന്നും 5049 പേ​​ര്‍ കു​​റ​​വു​​ണ്ട്. ക​​ര​​ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ലു​​ള്ള പ​​രാ​​തി​​ക​​ള്‍ സ്വീ​​ക​​രി​​ച്ച് ഹി​​യ​​റിം​​ഗ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തി​​നു​​ശേ​​ഷ​​മാ​​ണ് അ​​ന്തി​​മ വോ​​ട്ട​​ര്‍ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്.

മ​​രി​​ച്ച​​വ​​രെ​​യും ഇ​​ര​​ട്ട വോ​​ട്ടു​​ള്ള​​വ​​രെ​​യും എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഫോം ​​ന​​ല്‍​കാ​​ത്ത​​വ​​രെ​​യു​​മൊ​​ക്കെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് അ​​ന്തി​​മ പ​​ട്ടി​​ക ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ക​​ര​​ട് വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ശേ​​ഷം ജി​​ല്ല​​യി​​ല്‍ പുതുതായി അപേ ക്ഷിച്ച 40,912 വോ​​ട്ട​​ര്‍​മാ​​രെ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി.

പാ​​ലാ-4119, ക​​ടു​​ത്തു​​രു​​ത്തി-3427, വൈ​​ക്കം-4353, ഏ​​റ്റു​​മാ​​നൂ​​ര്‍-5261, കോ​​ട്ട​​യം-3851, പു​​തു​​പ്പ​​ള്ളി-3390, ച​​ങ്ങ​​നാ​​ശേ​​രി-5448 കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-4536, പൂ​​ഞ്ഞാ​​ര്‍-6527 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് വി​​വി​​ധ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​വ​​രു​​ടെ എ​​ണ്ണം.

എ​​സ്‌​​ഐ​​ആ​​ര്‍ അ​​ന്തി​​മ പ​​ട്ടി​​ക​​പ്ര​​കാ​​രം കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ വി​​വി​​ധ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വോ​​ട്ട​​ര്‍​മാ​​രു​​ടെ എ​​ണ്ണം.
പാ​​ലാ-1,74,429 (പു​​രു​​ഷ​​ന്‍​മാ​​ര്‍-84,965, സ്ത്രീ​​ക​​ള്‍-89,464, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-0, (ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-775)
ക​​ടു​​ത്തു​​രു​​ത്തി-1,74,752 (പു​​രു​​ഷ​​ന്‍​മാ​​ര്‍-85,233, സ്ത്രീ​​ക​​ള്‍-89,518, ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​ര്‍-1, (ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-490)
വൈ​​ക്കം-1,54,973 (പു​​രു​​ഷ​​ന്‍​മാ​​ര്‍-75,503, സ്ത്രീ​​ക​​ള്‍-79,467, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-3, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-299)
ഏ​​റ്റു​​മാ​​നൂ​​ര്‍-1,57,360 (പു​​രു​​ഷ​​ന്‍​മാ​​ര്‍-76,936, സ്ത്രീ​​ക​​ള്‍-80,423, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-1, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-490)
കോ​​ട്ട​​യം-1,47,747 (പു​​രു​​ഷ​​ന്‍​മാ​​ര്‍-71,116, സ്ത്രീ​​ക​​ള്‍-76,630, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-1, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-641)

പു​​തു​​പ്പ​​ള്ളി-1,69,064 (പു​​രു​​ഷ​​ന്‍​മാ​​ര്‍-82,359, സ്ത്രീ​​ക​​ള്‍-86,700, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-5, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-893)
ച​​ങ്ങ​​നാ​​ശേ​​രി-1,61,214 (പു​​രു​​ഷ​​ന്‍​മാ​​ര്‍-77,709, സ്ത്രീ​​ക​​ള്‍-83,503, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍-2, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ർ-726)
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി-1,76,063 (പു​​രു​​ഷ​​ന്‍​മാ​​ര്‍-85,474, സ്ത്രീ​​ക​​ള്‍-90,588, ട്രാ​​ന്‍​സ്ജെ​​ന്‍​ഡ​​ര്‍-1, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-326)
പൂ​​ഞ്ഞാ​​ര്‍-1,83,222 (പു​​രു​​ഷ​​ന്‍​മാ​​ര്‍- 90,710, സ്ത്രീ​​ക​​ള്‍-92,512, ട്രാ​​ന്‍​സ് ജെ​​ന്‍​ഡ​​ര്‍- 0, ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍-409)

പ​​രി​​ശോ​​ധി​​ക്കാം


അ​​ന്തി​​മ പ​​ട്ടി​​ക മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റു​​ടെ വെ​​ബ്സൈ​​റ്റി​​ല്‍ (www.ceo. kerala.gov.in) പ​​രി​​ശോ​​ധി​​ക്കാം.

Tags : nattu vishesham 824 people final voter list

Recent News

Corehub Up