x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: എ​രു​മേ​ലി​യി​ൽ ദേ​വ​സ്വം ലേ​ല​ത്തി​ന് പൊ​ള്ളു​ന്ന നി​ര​ക്ക്

വെബ് ഡെസ്ക്
Published: October 15, 2026 10:50 PM IST | Updated: October 15, 2026 10:50 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: ഇ​ത്ത​വ​ണ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നകാ​ല​ത്തും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വ​ൻ തു​ക​യി​ലേ​ക്ക് ലേ​ലം. ഉ​യ​ർ​ന്ന തു​ക​യി​ൽ ലേ​ലം പി​ടി​ച്ചാ​ൽ അ​യ്യ​പ്പഭ​ക്ത​രോ​ട് എ​ങ്ങ​നെ ന്യാ​യവി​ല ക​ച്ച​വ​ട​ക്കാ​ർ ഈ​ടാ​ക്കു​മെ​ന്ന ചോ​ദ്യ​വു​മാ​യി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ. അ​യ്യ​പ്പഭ​ക്ത​രോ​ട് മി​ത​മാ​യ നി​ര​ക്ക് ഈ​ടാ​ക്ക​ണ​മെ​ന്ന് ക​ർ​ക്ക​ശ​മാ​യി നി​ബ​ന്ധ​ന പ​റ​യു​ന്ന ദേ​വ​സ്വം ബോ​ർ​ഡാ​ണ് ലേ​ല​ത്തി​ൽ അ​മി​ത നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​രോ​പ​ണം ഇ​ങ്ങ​നെ

കേ​വ​ലം ര​ണ്ട​ര മാ​സ​ത്തെ തീ​ർ​ഥാ​ട​നകാ​ല​ത്ത് ചെ​റി​യ ക​ട​യ്ക്കുപോ​ലും ല​ക്ഷ​ങ്ങ​ളാ​ണ്. ക​ച്ച​വ​ട​ക്കാ​ർ ഈ ​തു​ക തി​രി​ച്ചുപി​ടി​ക്കാ​നും ലാ​ഭം നേ​ടാ​നും പ​ര​മാ​വ​ധി ചൂ​ഷ​ണം ന​ട​ത്തേ​ണ്ടിവ​രു​ന്നു. ഇ​തി​ന് ഇ​ര​ക​ളാ​കു​ന്ന​ത് ഇ​ത​രസം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെയു​ള്ള അ​യ്യ​പ്പഭ​ക്ത​രാ​ണ്. ന്യാ​യ​മാ​യ തു​ക നി​ശ്ച​യി​ച്ച് ന​റു​ക്കി​ട്ട് ലേ​ലം ചെ​യ്തു ന​ൽ​കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ത​യാ​റാ​യാ​ൽ തീ​ർ​ഥാ​ട​നം ചൂ​ഷ​ണര​ഹി​ത​മാ​കു​മെ​ന്ന് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

തു​ക വ​ലു​പ്പം ഞെ​ട്ടി​ക്കും

എ​രു​മേ​ലി​യി​ൽ ദേ​വ​സ്വം കു​ത്ത​കലേ​ല​ത്തി​ന് നി​ശ്ച​യി​ച്ച അ​ടി​സ്ഥാ​ന തു​ക ഞെ​ട്ടി​ക്കു​ന്ന​താ​ണ്. വെ​റും ഒ​രു തു​ണ്ട് സ്ഥ​ല​ത്ത് താ​ത്കാ​ലി​ക ക​ട ന​ട​ത്താ​ൻ അ​ടി​സ്ഥാ​ന വാ​ട​ക 27 ല​ക്ഷം രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തെ പാ​ർ​ക്കിം​ഗി​ന് 85 ല​ക്ഷമാ​ണ്. ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന നാ​ളി​കേ​ര​ങ്ങ​ൾ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​മ്പോ​ൾ അ​ത് പെ​റു​ക്കി സ്വ​ന്ത​മാ​ക്കാ​ൻ ക​രാ​ർ ന​ൽ​കു​ന്ന​തി​ലെ ഏ​റ്റ​വും ചെ​റി​യ നി​ര​ക്ക് ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ്. ഈ ​തു​ക​യ്ക്ക് മു​ക​ളി​ൽ ആ​രെ​ങ്കി​ലും ന​ൽ​കി​യാ​ൽ അ​വ​ർ​ക്കാണ് ലേ​ലം ഉ​റ​പ്പി​ക്കു​ക

അ​ടി​സ്ഥാ​ന തു​ക മാ​ത്രം ഏ​ഴ​രക്കോ​ടി

അ​ടി​സ്ഥാ​ന തു​ക മാ​ത്രം കൂ​ട്ടി​യാ​ൽ 7,27,00,000 ൽ ​പ​രം​രൂ​പ​യാ​ണ്. ലേ​ല​ത്തി​ൽ മ​ത്സ​രം മു​റു​കു​മ്പോ​ൾ തു​ക ഇ​നി​യും കു​തി​ച്ചു​യ​രും. ലേ​ല വി​ജ്ഞാ​പ​ന​ത്തി​ലെ ത​ല​ക​റ​ങ്ങു​ന്ന ചി​ല മി​നി​മം നി​ര​ക്കു​ക​ൾ ഇ​ങ്ങ​നെ.

നാ​ളി​കേ​ര കു​ത്ത​ക: 98,90,999 രൂ​പ. വാ​ഹ​ന പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​വ്: 85,05,000 രൂ​പ, 100 ക​ക്കൂ​സു​ക​ളുള്ള ആ​ല​മ്പ​ള്ളി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ 52,51,050.00 രൂ​പ. ചെ​ണ്ട​മേ​ളം ഫീ​സ് പി​രി​വ്: 49,01,523.00 രൂ​പ. ദേ​വ​സ്വം സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്: 30,23,999.00 രൂ​പ. സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലെ മ​റ്റൊ​രു ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക്: 12,76,333.00 രൂ​പ. 5x5 മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള പ്ലോ​ട്ട് ന​മ്പ​ർ 18ന് ​മാ​ത്രം 27,07,949 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന വി​ല. പ്ലോ​ട്ട് ഒ​ന്നി​ന് 19.5 ല​ക്ഷ​വും പ്ലോ​ട്ട് മൂ​ന്നി​ന് 20.3 ല​ക്ഷ​വു​മാ​ണ് മി​നി​മം നി​ര​ക്ക്.

Tags : Sabarimala Pilgrimage NattuVishesham DistrictNews

Recent News

Corehub Up