x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌ട്രീ​യ ഏ​ക​താ പ​രേ​ഡ്: ബൈ​ക്ക് റാ​ലി​ക്ക് മ​ല​പ്പു​റ​ത്ത് ഉ​ജ്വ​ല സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 15, 2026 11:34 PM IST | Updated: October 15, 2026 11:34 PM IST

എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റ് ഇ​ൻ-ചാ​ർ​ജ് ആ​ർ. രാ​ജേ​ഷ് ജാ​ഥ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്യു​ന്നു.

മ​ല​പ്പു​റം: സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ൻ​മ​ദി​ന​മാ​യ 31ന് ​ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന "​രാ​ഷ്ട്രീ​യ ഏ​ക​താ പ​രേ​ഡ് 2026’ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ബൈ​ക്ക് ജാ​ഥ​യ്ക്ക് മ​ല​പ്പു​റ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. മ​ല​ബാ​ർ സ്പെ​ഷ​ൽ പൊ​ലി​സ് (എം​എ​സ്പി) ബ​റ്റാ​ലി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലാ​ണ് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്."​ല​ഹ​രി​വി​മു​ക്ത ഭാ​ര​തം’ എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള പൊ​ലി​സ് ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ന്ധ​തൂ​ഫാ​ന്‍റെ’ പ്ര​ചാ​ര​ണ​ത്തി​നു​മാ​യാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ളെ എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റ് ഇ​ൻ​-ചാ​ർ​ജ് ആ​ർ. രാ​ജേ​ഷ് ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി സ്വീ​ക​രി​ച്ചു. എം​എ​സ്പി സ്കൂ​ളി​ലെ എ​ൻ​സി​സി, എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ളും എം​എ​സ്പി​യി​ലെ പൊ​ലി​സ് സേ​നാം​ഗ​ങ്ങ​ളും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ജാ​ഥ​യെ വ​ര​വേ​റ്റു. എം​എ​സ്പി ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് കെ.​വി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റു​മാ​രാ​യ ബി​ജു ചാ​ക്കോ, ബി​ജു, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.ജാ​ഥ കേ​ര​ള​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച് ഗു​ജ​റാ​ത്തി​ലാ​ണ് സ​മാ​പി​ക്കു​ന്ന​ത്. 31ന് ​ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ഷ‌്ട്രീ​യ ഏ​ക​താ പ​രേ​ഡി​ലും ജാ​ഥ​യി​ലെ അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കും.

Tags : Bike Rally NattuVishesham DistrictNews

Recent News

Corehub Up