x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ബ​ധി​ര കാ​യി​കമേ​ള; നി​ല​മ്പൂ​ര്‍ ബ​ഡ്‌​സ് സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്

വെബ് ഡെസ്ക്
Published: October 15, 2026 11:43 PM IST | Updated: October 15, 2026 11:43 PM IST

നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ൾ പി.​വി.​ അ​ബ്ദു​ൾ വ​ഹാ​ബ് എം​പി യി​ൽനി​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ഗ​വ​ണ്‍​മെ​​ന്‍റ് മാ​ന​വേ​ദ​ന്‍ ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന 23-ാമ​ത് ജി​ല്ലാ ബ​ധി​ര കാ​യി​ക​മേ​ള​യി​ല്‍ 234 പോ​യി​​ന്‍റ് നേ​ടി ഒ​ന്ന് മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി നി​ല​മ്പൂ​ര്‍ ബ​ഡ്സ് സ്‌​കൂ​ള്‍. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ അ​സീ​സി സ്‌​കൂ​ളി​നെ 150 പോ​യി​​ന്‍റി​​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ പി​ന്നി​ലാ​ക്കി​യാ​ണ് ബ​ഡ്സ് താ​ര​ങ്ങ​ള്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രാ​യാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മു​ഴു​വ​ന്‍ ഇ​ന​ങ്ങ​ളി​ലും മി​ക​വി​​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ച ബ​ഡ്സ് താ​ര​ങ്ങ​ള്‍ 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും നാ​ല് പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ള്‍ സ്വ​ന്ത​മാ​ക്കി.

അ​ണ്ട​ര്‍- 18, 16, 14, 12 വി​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ചാ​മ്പ്യ​ന്‍ പ​ട്ട​ങ്ങ​ള്‍ ബ​ഡ്സ് സ്‌​കൂ​ളി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ള്‍ നേ​ടി​യെ​ടു​ത്ത​ത് വി​ജ​യ​ത്തി​​ന്‍റെ തി​ള​ക്കം ഇ​ര​ട്ടി​യാ​ക്കി.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രാ​യി എ​ട്ട് താ​ര​ങ്ങ​ള്‍

നി​ല​മ്പൂ​ര്‍: അ​ണ്ട​ര്‍ 18 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ശാ​മി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​സ്ന ഷെ​റി​നും ചാ​മ്പ്യ​ന്‍​മാ​ര്‍. അ​ണ്ട​ര്‍-16 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ.​ടി. ഷ​ഹ​ല്‍ ഹി​ഷാ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഐ​ഷ ഹി​ന റം​ഷാ​ദും മി​ക​വി​​ന്‍റെ പൊ​ന്‍​തി​ള​ക്ക​മ​ണി​ഞ്ഞു.

അ​ണ്ട​ര്‍ 14 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സി. ​അ​ഭി​ന​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കെ. ​നെ​ഷ്‌വ‌‌​യും ചാ​മ്പ്യ​ന്‍​പ​ട്ടം സ്വ​ന്ത​മാ​ക്കി. അ​ണ്ട​ര്‍-12 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ന​ബ്ഹാ​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​സ്ന സു​ഹൈ​റും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​മാ​രാ​യി.
എ​ട്ട് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​പ​ട്ട​ങ്ങ​ളും ഓ​വ​റോ​ള്‍ കി​രീ​ട​വും ഒ​രു​മി​ച്ച് സ്വ​ന്ത​മാ​ക്കി​യാണ് ബ​ഡ്സ് സ്‌​കൂ​ളി​​ന്‍റെ നേ​ട്ടം.

ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് അ​വ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധ്യാ​പ​ക​രു​ടെ സ​മ​ര്‍​പ്പ​ണ​വും പ​രി​ശീ​ല​ന​വും ര​ക്ഷി​താ​ക്ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും മാ​നേ​ജ്മെ​​ന്‍റി​​ന്‍റെ സ​ഹാ​യ​വും തി​ള​ക്ക​മാ​ര്‍​ന്ന നേ​ട്ട​ത്തി​ന് ക​രു​ത്തേ​കി.

Tags : Deaf NattuVishesham DistrictNews

Recent News

Corehub Up