x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യ ദി​നം: മൗ​ലാ​ന ഹോ​സ്പി​റ്റ​ലും മൈ​ൻ​ഡും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 15, 2026 11:31 PM IST | Updated: October 15, 2026 11:31 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി.

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ലും മൈ​ൻ​ഡും ഡീ​അ​ഡി​ക്‌ഷ​ൻ ആ​ൻ​ഡ് സൈ​ക്യാ​ട്രി​ക് സെ​ന്‍റ​റും സം​യു​ക്ത​മാ​യി മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ മൂ​സ​ക്കു​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ലും ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

മൗ​ലാ​ന ന​ഴ്സിം​ഗ് കോ​ള​ജി​ലെ​യും ചെ​ർ​പ്പു​ള​ശേ​രി ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു. തു​ട​ർ​ന്ന് മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡോ. ​വി. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​കെ.​ടി. നൗ​ഫ​ൽ, ഡോ. ​എം. ഫ​ർ​സാ​ന​ബാ​നു, ഡോ. ​കു​ര്യ​ൻ​ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ മാ​ന​സി​കാ​രോ​ഗ്യ​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​യ ന്ധ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കേ​ൾ​ക്കാം: യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ൾ, യ​ഥാ​ർ​ഥ മാ​റ്റ​ങ്ങ​ൾ’​എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ന​സി​കാ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, വ്യ​ക്തി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം, മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ൽ യ​ഥാ​ർ​ഥ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലും പോ​സ്റ്റ​ർ പ്ര​സ​ന്‍റേഷ​ൻ മ​ത്സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Mental Health NattuVishesham DistrictNews

Recent News

Corehub Up