x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു; വ​യോ​ധി​ക​യ്ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 15, 2026 11:37 PM IST | Updated: October 15, 2026 11:37 PM IST

പാ​ത്തു​മ്മ​യു​ടെ വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ നി​ല​യി​ൽ.

കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ന്നി​ക്കോ​ട്ടു​മു​ണ്ട​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും കാ​ര​ണം വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കീ​രി പാ​ത്തു​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ർ​ന്നു. പ​ന്നി​ക്കോ​ട്ടു​മു​ണ്ട കോ​ട്ട​പ്പു​ഴ മേ​ലേ​മു​ണ്ട പ്ര​ദേ​ശ​ത്താ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്.

പാ​ത്തു​മ്മ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ വ​ലി​യ തേ​ക്ക് മ​രം കാ​റ്റി​ൽ പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. വീ​ടി​നു മു​ക​ളി​ലാ​ണ് മ​രം പ​തി​ച്ച​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഓ​ടും മ​റ്റും വീ​ണ് പ​രി​ക്കേ​റ്റ പാ​ത്തു​മ്മ​യെ പൂ​ക്കോ​ട്ടും​പാ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി മ​രം വെ​ട്ടി​മാ​റ്റി. മേ​ഖ​ല​യി​ൽ കാ​റ്റി​നെ തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​നാ​യി​ട്ടി​ല്ല. റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.

Tags : House destroyed NattuVishesham DistrictNews

Recent News

Corehub Up