x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 15, 2026 11:06 PM IST | Updated: October 15, 2026 11:06 PM IST

ലോ​ഗോ പ്ര​കാ​ശ​നം ക​ട്ട​പ്പ​ന എ​ഇ​ഒ രാ​ജ​ശേ​ഖ​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം ന​വം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ ആ​റു വ​രെ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. മേ​ള​യു​ടെ ലോ​ഗോ ക​ട്ട​പ്പ​ന എ​ഇ​ഒ രാ​ജ​ശേ​ഖ​ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. സ​ര്‍​ഗ​ധാ​ര എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന മേ​ള​യു​ടെ ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത് മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ന്ന ജോ​ഷി​യാ​ണ്.

മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ന്ന ജോ​ഷി​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബീ​ന സി​ബി, ലി​സി ജോ​ണി, സെ​ന്‍റ് ജെ​റോം​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലും ക​ലോ​ത്സ​വ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ജി​ജി ജോ​ര്‍​ജ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ഹെ​ഡ്മി​സ്ട്ര​സ് വി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​രാ​യ ബി​നോ​യി മ​ഠ​ത്തി​ല്‍, സൈ​ജു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Arts Festival NattuVishesham DistrictNews

Recent News

Corehub Up