x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ മ​ര​ണം: പി​ക്ക്അ​പ് ഡ്രൈ​വ​ര്‍ ഒ​ളി​വി​ല്‍

വെബ് ഡെസ്ക്
Published: October 15, 2026 11:04 PM IST | Updated: October 15, 2026 11:04 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പി​ക്ക്അ​പ് ജീ​പ്പി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ ഒ​ളി​വി​ല്‍.

ഇ​ന്നു സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ഇ​യാ​ള്‍ പൊ1​ലി​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ അ​പ​ക​ട​ത്തി​നു ശേ​ഷം ഇ​വി​ടെ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​ണ്ണ​പ്പു​റം പി​എ​ച്ച്‌​സി​യി​ലെ ജെ​എ​ച്ച്‌​ഐ മ​ട​ക്ക​ത്താ​നം വെ​ട്ടു​ക​ല്ലും​പു​റ​ത്ത് ജൂ​ബി​ന കെ. ​റ​ഹീം (35) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ജു​ബീ​ന​യു​ടെ ക​ബ​റ​ട​ക്കം ഇ​ന്ന​ലെ ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ റോ​ഡി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​യി​ല്ല. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ടാ​ര്‍ കു​ത്തി​പ്പൊ​ളി​ച്ചും മ​ണ​ലും മെ​റ്റ​ലും ഇ​ട്ടും റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ക​യും ര​ണ്ടു വ​ശ​ത്തു കൂ​ടി​യും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ഇ​ന്നു മു​ത​ല്‍ അ​ഞ്ചു ദി​വ​സം നാ​ലു​വ​രി പാ​ത അ​ട​ച്ചി​ട്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര്‍​മാ​ണ​ത്തി​നാ​യി ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്കും. ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ട് നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ന്‍​ജി​നി​യ​ര്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കും സി​ഐ​ക്കും എ​സ്‌​ഐ​ക്കും ക​ത്തു ന​ല്‍​കി.

 

Tags : Death NattuVishesham DistrictNews

Recent News

Corehub Up