അറക്കുളം പുത്തന്പള്ളിക്കു സമീപം അപകടകരമായ നിലയില് താഴ്ന്നുകിടക്കുന്ന വൈദ്യുതലൈന്.
അറക്കുളം: കെഎസ്ഇബി മൂലമറ്റം ഡിവിഷനില് അറക്കുളം പഞ്ചായത്തിലെ ഒന്നാം വാര്ഡില് പുത്തന്പള്ളിക്ക് സമീപം വൈദ്യുതലൈന് അപകടകരമായ നിലയില് താഴ്ന്നുകിടക്കുന്നത് പ്രദേശവാസികളില് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികള്ക്കുവരെ സ്പര്ശിക്കാന് കഴിയുന്നവിധത്തില് താഴ്ന്നാണ് വൈദ്യുതിലൈന് കടന്നുപോകുന്നത്. മിന്നലും മറ്റുമുണ്ടാകുമ്പോള് ഭയപ്പെട്ടാണ് ഇവിടെയുള്ളവര് കഴിയുന്നത്. കഴിഞ്ഞ മൂന്നു മാസമായി അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള് കെഎസ്ഇബി അധികൃതര്ക്ക് പലതവണ നേരിട്ടും രേഖാമൂലവും പരാതി നല്കിയിട്ടും ഇതുവരെ ആവശ്യമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈന് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തില് ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് ലൈന് ഉയര്ത്തിസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കെഎസ്ഇബി ഉദ്യോഗസ്ഥര് അടിയന്തരമായി സ്ഥലത്തെത്തി വൈദ്യുതിലൈന് സുരക്ഷിതമായ ഉയരത്തിലേക്ക് മാറ്റുന്നതിനും അപകടം ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചില്ലെങ്കില് സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. ഇതു സംബന്ധിച്ച് വൈദ്യുതിമന്ത്രിക്കും ഉന്നതോദ്യോഗസ്ഥര്ക്കും പരാതി നല്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്.