x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​യാ​ദി​ന്‍റെ മരണം: കു​റ്റ​ക്കാ​രാ​യ പോ​ലീ​സുകാരെ സം​ര​ക്ഷി​ക്കി​ല്ല: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

വെബ് ഡെസ്ക്
Published: July 28, 2026 01:06 AM IST | Updated: July 28, 2026 01:06 AM IST

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് സി​യാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ങ്ങ​ളു​മാ​യിസം​സാ​രി​ക്കു​ന്നു.

കു​ണ്ട​റ: ജൂ​ണ്‍ 16ന് ​ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്ക​പ്പെ​ട്ട സിയാദ് എന്ന യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​ന്‍റെ കു​ടും​ബം ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. സി​യാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ങ്ങ​ളെ ക​ണ്ട ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സി​യാ​ദി​ന്‍റെ പി​താ​വു​മാ​യ് സം​സാ​രി​ച്ചു. കു​ടും​ബം ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍ ഗൗ​ര​വ​ത്തോ​ടെ കാ​ണും. മ​ക​ന്‍റെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വി​ന്‍റെ അ​റി​വി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കി​ല്ല. യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡി​ജി​പി​യോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ജില്ലാ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ആ​വ​ര്‍​ത്തി​ച്ചു. അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും വി​ഷ്ണു​നാ​ഥ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Guilty Police NattuVishasham DistrictNews

Recent News

Corehub Up