എസ്ജെഎസ്എം സാന്‍ജോ പ്രൊവിന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ആരംഭ സമ്മേളന ഉദ്ഘാടനം റവ. ഡോ. സ്കറിയ കന്യാകോണില്‍ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് (എസ്ജെഎസ്എംഎസ്) കോണ്‍ഗ്രിഗേഷന്റെ സാന്‍ജോ പ്രൊവിന്‍സിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
സുവര്‍ണ ജൂബിലി ആഘോഷ സമ്മേളനം അതിരൂപത വികാരി ജനറാള്‍ റവ.ഡോ.സ്കറിയ കന്യാക്കോണില്‍ നിര്‍വഹിച്ചു. പുതുശേരി ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി പയ്യപ്പള്ളി, മല്ലപ്പള്ളി ബ്ലോക്ക് മെംബര്‍ മാത്യു പുതുശേരി, വികാരി ഫാ.വര്‍ഗീസ് നമ്പിമഠം, അജി കാലായിൽ, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ സില്‍വി, നോവിസ് അനുഷ എന്നിവര്‍ പ്രസംഗിച്ചു.ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു.
Tags : Local News Nattuvishesham SJSM Sanjo Province Golden Jubilee