ഗതാഗതത്തിന് തടസമായി ഇട്ടിരിക്കുന്ന സ്ലാബുകൾ.
ചാലക്കുടി: പള്ളി കനാൽ റോഡിൽ ഗതാഗതത്തിന് തടസമായി ഉയരംകൂടിയ സ്ലാബുകൾ. ഏതാനും മാസംമുൻപ് ടൈൽ വിരിച്ച് കനാൽ ബണ്ട് നവീകരിച്ചിരുന്നു.
എന്നാൽ ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡിലെ കാനയുടെ സ്ലാബ് ഒരുഭാഗത്ത് ഇട്ടിരിക്കുന്നത് വളരെ ഉയരംകൂടിയനിലയിലാണ്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങൾക്കും മാത്രമെ ഇതുവഴി കടന്നുപോകാൻ കഴിയുകയുള്ളു. സൗത്ത് ജംഗ്ഷനിൽനിന്നു ചാലക്കുടി പള്ളിയിലേക്കും മാർക്കറ്റ് റോഡിലേക്കും എളുപ്പത്തിൽ കടന്നുവരാനുള്ള റോഡാണിത്.
Tags : traffic NattuVishasham DistrictNews