ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ എട്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ എട്ടാം ഘട്ടത്തിന് ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജൂലൈ 13 വരെ പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 19-ലെ പാലക്കോട് പുത്തൻവീട്ടിൽ അറുകാലിക്കൽ പടിഞ്ഞാറ് സന്ധ്യയുടെ ഫാമിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. എ. ലത്തീഫ് നിർവഹിച്ചു. വാർഡ് അംഗം ടി. ജി. മോഹനൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. നീലിമ എസ്. രാജ് പദ്ധതി വിശദീകരിച്ചു.