x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന​ക​ത്തുക​യ​റി​യ പാ​മ്പി​നെ ക​ണ്ടെ​ത്തി​യി​ല്ല; വീ​ട്ടു​കാ​ർ താ​മ​സംമാ​റ്റി


Published: June 22, 2026 07:23 AM IST | Updated: June 22, 2026 07:23 AM IST

ചാ​വ​ക്കാ​ട്: ​വീ​ടി​ന​ക​ത്ത് പാ​മ്പി​നെ ക​ണ്ട് വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി. പാ​മ്പി​നെ ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ താ​മ​സം മാ​റ്റി. ഇ​ര​ട്ട​പ്പു​ഴ കോ​ള​നിപ്പ​ടി​യി​ൽ തി​രു​ത്തി​യി​ൽ ഖ​ലീ​ൽ എ​ന്ന​ിവ​രു​ടെ വീ​ടി​ന​ക​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പാ​മ്പ് ക​യ​റി​യ​ത്.

വീ​ടി​നു​ള്ളി​ൽ ഖ​ലീ​ലും ഭാ​ര്യ​യും മ​റ്റു ബ​ന്ധു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഖ​ലീ​ൽ ഇ​രുന്നി​രു​ന്ന ക​സേര​യ്ക്ക് ചു​വ​ട്ടി​ലൂ​ടെയാണ് പാ​മ്പ് ഇ​ഴ​ഞ്ഞുപോ​യ​ത്. പി​ന്നീ​ട് ഓ​ലമേ​ഞ്ഞ വീ​ടി​ന്‍റെ ​മേ​ൽക്കൂ​ര​യ്ക്ക് മു​ക​ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. പാ​മ്പ് അ​ക​ത്ത് ക​യ​റിയ​തോ​ടെ വീ​ട്ടു​കാ​ർ പു​റ​ത്തേ​യ്ക്ക് ഓ​ടി. പി​ന്നീ​ട് അ​ക​ത്തു ക​യ​റി പാ​മ്പി​നെ തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഗു​രു​വാ​യൂ​രി​ലെ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ പ്ര​തീ​ഷി​നെ വി​ളി​ച്ചുവ​രു​ത്തി വീ​ടി​ന​ക​ത്തും പു​റ​ത്തും ഏ​റെ സ​മ​യം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ പാ​മ്പ് ഏ​ത് ഇ​ന​ത്തി​ൽ പെ​ട്ട​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​ർ ഏ​താ​നുംദി​വ​സം മാ​റി താ​മ​സി​ക്കു​ക​യാ​ണ്. ‌ഓ​ല​മേ​ഞ്ഞ ചെ​റി​യ കു​ടി​ലി​നു മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച നി​ല​യി​ൽ ഉ​ള്ള​താ​ണ് വീ​ട്.

Tags : nattu vishesham Snake that entered house

Recent News

Corehub Up