ഓപ്പറേഷന് തൂഫാന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ അറിയിച്ച് യുണിയന്‍, ശാഖാ ഭാരവാഹികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു.
പത്തനംതിട്ട: ലഹരിമാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന സമഗ്രമായ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് എസ്എന്‍ഡിപി യോഗം പത്തനംതിട്ട യുണിയനിലെ 54 ശാഖകളിലെ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
യൂണിയന് പ്രസിഡന്റ് കെ. പത്മകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയന് സെക്രട്ടറി ഡി. അനില്‍കുമാര്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശന്, വൈസ് പ്രസിഡന്റ് സുനില്‍ മംഗലത്ത്, യൂണിയന് കൗണ്‍സില്‍ അംഗങ്ങളായ ജി. സോമനാഥന്, പി. സലിംകുമാര്‍, പി.കെ. പ്രസന്നകുമാര്‍, പി.വി. രണേഷ്, മൈക്രോ ഫൈനാന്‍സ് യൂണിയന് കോ -ഓര്‍ഡിനേറ്റര്‍ കെ.ആര്. സലീലനാഥ്, വനിതാ സംഘം യൂണിയന് പ്രസിഡന്റ് ഷീല രവി,
ട്രഷറര്‍ ഗീത സദാശിവന്, യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗം എം.എന്‍. സുരേഷ് കുമാര്‍, വൈദികയോഗം യൂണിയന് ചെയര്മാന് അശോകന് ശാന്തി, യൂത്ത് മൂവ്മെന്റ് യൂണിയന് ചെയര്മാന് ഗോകുല്‍ കൃഷ്ണ, കണ്‍വീനര്‍ ആനന്ദ് പി. രാജ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയന് ചെയര്മാന് ബി. സുധിപ് എന്നിവര്‍ പ്രസംഗിച്ചു.