x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ന്‍​ഡി​പി പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 12:16 AM IST | Updated: September 27, 2026 12:16 AM IST

ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നെ​യും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ എ​സ്എ​ന്‍​ഡി​പി ചേ​ർ​ത്ത​ല യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ

ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നെ​യും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ എ​സ്എ​ൻ​ഡി​പി ചേ​ർ​ത്ത​ല യൂ​ണി​യ​ന്‍ പ്ര​തി​ഷേധി​ച്ചു.
ചേ​ർ​ത്ത​ല, പാ​ണാ​വ​ള്ളി, അ​രൂ​ർ മേ​ഖ​ല​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. യൂ​ണി​യ​ൻ അ​ങ്ക​ണ​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ജാ​ഥ ദേ​വീക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി ലോ​ക​ന​ന്മ മാ​ത്രം കാം​ക്ഷി​ച്ച യു​ഗ​പു​രു​ഷ​നാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും അ​പ​മാ​നി​ക്കു​ന്ന​വ​രെ ക​ൽ​ത്തുറ​ങ്കി​ല​ട​യ്ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ്എ​ന്‍​ഡി​പി പാ​ണാ​വ​ള്ളി മേ​ഖ​ല ചെ​യ​ർ​മാ​ൻ കെ.​എ​ൽ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ര്‍​ത്ത​ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി. ​അ​നി​യ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല മേ​ഖ​ലാ ക​ൺ​വീ​ന​ർ പി.​ഡി. ഗ​ഗാ​റി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മാ​പ​ന​സ​മ്മേ​ള​നം ചേ​ർ​ത്ത​ല മേ​ഖ​ല ചെ​യ​ർ​മാ​ൻ കെ.​പി. ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up