എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : സാമൂഹ്യ പ്രവര്‍ത്തനം എല്ലാവരുടെയും സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. അത്തരം പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്റെ ജീവവായു എന്നും അദ്ദഹം പറഞ്ഞു. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച അടയാളം സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ പതിനഞ്ചാമത് വാര്‍ഷിക സമ്മേളനവും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രഫ.ജെ. ജേക്കബ് അധ്യക്ഷനായിരുന്നു.
എഴുത്തുകാരായ വി.ടി. കുരീപ്പുഴ, വയല്‍വാരത്ത് ഷാജി തങ്കച്ചന്, കാഞ്ഞാവെളി ഗോപാലകൃഷ്ണന് നായര്‍, സജീവ് പരിശവിള ,രാജു ആന്‍സലം, ഡോ. പെട്രീഷ്യ ജോണ്‍, ഉദയന്‍ അനുപമ ട്രെയിഡേഴ്സ്, മാത്യുകുട്ടി, ഷാനവാസ്, ജസ്റ്റസ് ജെയിന് മാര്ട്ടിന്, മനോജ് പുതുശേരി എന്നിവര്‍ പ്രസംഗിച്ചു. അമല അനില്‍ കുമാറും കൃഷ്ണശേഖര്‍ ആറും ചേര്‍ന്നെഴുതിയ വര്ഷമാനസം എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഡോ. ശശികല പണിക്കര്‍, അജിത് ജോസ്, ഡല്‍സി ആന്റണി, അഖില്‍ ജി. പ്രമോദ്, അഖില ആര്. പിള്ള, റെയ്ച്ചല്‍ ജേക്കബ്, രാജേന്ദ്രന് പിള്ള, ജോസ് രാജേഷ് ഫ്രാന്‍സിസ്, സ്മിത അനില്‍ യോഹന്നാന്, ആന്‍ മേരി മാത്യു എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.