കാട്ടാക്കട: സൈനികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമച്ചൽ ചന്ദ്രമംഗലം സ്വദേശി ഗിരീഷ് (37) നെയാണ് വീട്ടിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ഗിരീഷ് കഴിഞ്ഞ രണ്ടുമാസമായി അവധിയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയും തേടി വരികയായിരുന്നു. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ തയാറായിരുന്നില്ല. കുടുംബവുമായി പിണങ്ങി കഴിയവേയാണ് അപ്രതീക്ഷിത വിയോഗം. കാട്ടാക്കട പോലീസ് അന്വേഷണമാരംഭിച്ചു.