x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടാ​ന്‍ ചി​ല സ​ഹ​ന​ങ്ങ​ള്‍ അ​നി​വാ​ര്യം: ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

വെബ് ഡെസ്ക്
Published: July 27, 2026 10:35 PM IST | Updated: July 27, 2026 10:35 PM IST

അ​ല്‍​ഫോ​ന്‍​സ ദി​നാ​ഘോ​ഷ‍ം മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ലാ: സ​ഹ​നം ഭീ​രു​ത്വ​ത്തി​ന്‍റെ അ​ല്ല, മ​റി​ച്ച് ധീ​ര​ത​യു​ടെ അ​ട​യാ​ള​മാ​ണെ​ന്നും വ​ലി​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടാ​ന്‍ ചി​ല സ​ഹ​ന​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജി​ലെ അ​ല്‍​ഫോ​ന്‍​സ ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​സ​സ് യൂ​ത്ത്, സി​എ​സ്എം സം​ഘ​ട​ന​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, മ​ഞ്ജു ജോ​സ്, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് ബ​ര്‍​സാ​ര്‍ റ​വ.​ഡോ. ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, സി​എ​സ്എം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷീ​നാ സെ​ബാ​സ്റ്റ്യ​ന്‍, സി​സ്റ്റ​ര്‍ പ്രി​യ ആ​ന്‍റ​ണി, ജീ​സ​സ് യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ആ‌​ഷ്‌​ലി തോ​മ​സ്, സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ല്‍ പേ​റ്റ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. അ​ല്‍​ഫോ​ന്‍​സ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ട വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്ത​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Mar Thomas Tharayil

Recent News

Corehub Up