x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പൂ​മ്പാ​റ്റ​ക​ൾ​ക്ക് പൂ​വാ​ടി’​യൊ​രു​ക്കി എ​സ്പി​സി കേ​ഡ​റ്റു​ക​ൾ


Published: March 3, 2026 07:41 AM IST | Updated: March 3, 2026 07:41 AM IST

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ വെ​ള്ള​രി​ക്കു​ണ്ട് ല​വ് ആ​ൻ​ഡ് കെ​യ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ‘പൂ​മ്പാ​റ്റ​ക​ൾ​ക്കൊ​രു പൂ​വാ​ടി’ എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യ പൂ​ന്തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്പി​സി ജി​ല്ലാ അ​ഡീ​ഷ​ണ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ത​മ്പാ​ൻ തെ​ക്കേ​ട​ത്ത് നി​ർ​വ​ഹി​ച്ചു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ട് എ​സ്എ​ച്ച്ഒ കെ.​പി. സ​തീ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സു​കു​ട്ടി, ഗാ​ന്ധി​ഭ​വ​ൻ മാ​നേ​ജ​ർ റോ​ബി സ​ണ്ണി, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​മ്മി മാ​ത്യു, റാ​ണി എം. ​ജോ​സ​ഫ്, സോ​ജ​ൻ തോ​മ​സ്, ശ്യാം ​കൃ​ഷ്ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

എ​സ്പി​സി​യു​ടെ ഫ്ര​ണ്ട്സ് അ​റ്റ് ഹോം ​ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജൂ​ഡ്സി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ മാ​സ​ത്തി​ൽ ര​ണ്ടു​ദി​വ​സം ല​വ് ആ​ൻ​ഡ് കെ​യ​ർ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ അ​വ​ര​വ​രു​ടെ വീ​ട്ടി​ൽ നി​ന്നു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​ഗ​തി​മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ പൂ​ന്തോ​ട്ട​മൊ​രു​ക്കി​യ​ത്.

Tags : nattu vishesham SPC cadets hands plant flowers

Recent News

Corehub Up