പത്തനംതിട്ട: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാം വാർഷികവും കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും തുന്പമൺ എംജിഎച്ച്എസ് ഗ്രൗണ്ടിൽ നടന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അഭിവാദ്യം സ്വീകരിച്ചു.
അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടും എസ്പിസി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ആർ. ജയരാജ് ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത കേഡറ്റുകൾക്ക് എസ്പിസി പ്രതിജ്ഞ പദ്ധതിയുടെ അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ എസ്ഐ സുരേഷ് കുമാർ ചൊല്ലിക്കൊടുത്തു.
Tags : nattu vishesham SPC Cadets Passing-out