പ്രതീകാത്മക ചിത്രം
കോഴഞ്ചേരി: മുത്തൂറ്റ് ഹെല്‍ത്ത്കെയര്‍ പ്രത്യേക ഹൃദയ പരിശോധന കാന്പയിന് കോഴഞ്ചേരി, പത്തനംതിട്ട ആശുപത്രികളിൽ 30 വരെ നടക്കും. കാന്പയിന്റെ ഭാഗമായി വിദഗ്ധ കാര്‍ഡിയോളജിസ്റ്റിന്റെ കണ്സള്ട്ടേഷന്, ഇസിജി, എക്കോ, ടിഎംടി, ലിപിഡ് പ്രൊഫൈല്‍, ആര്‍ബിഎസ് എന്നീ പരിശോധനകള്‍ ഉള്‍പ്പെടുന്ന ഹെല്‍ത്തി ഹാര്‍ട്ട് അസസ്മെന്റ് പാക്കേജ് 999 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ, തുടര്പരിശോധനയോ ചികിത്സയോ ആവശ്യമായി വരുന്നവര്‍ക്കായി കോറോണറി ആന്‍ജിയോഗ്രാം 9,999 രൂപയ്ക്കും, ആന്‍ജിയോപ്ലാസ്റ്റി ചികിത്സകള്‍ക്ക് 50 ശതമാനം വരെ ഇളവും കാന്പയിന് കാലയളവില്‍ നിബന്ധനകള്‍ക്കു വിധേയമായി ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജീവിതശൈലീ രോഗങ്ങള്‍ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഇക്കാലത്ത് മുന്‍കൂട്ടിയുള്ള ഹൃദയ പരിശോധനയിലൂടെ ഭാവിയിലുണ്ടാകാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കാന്പയിന്. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട - 99464 26000, കോഴഞ്ചേരി - 99461 60000 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.