x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ ച​ത്വ​രം വി​ശ്വാ​സി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു


Published: June 14, 2026 05:56 AM IST | Updated: June 14, 2026 05:56 AM IST

ബ​ത്തേ​രി​യി​ലെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ ച​ത്വ​രം ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ. ​മാ​ർ ജോ​സ​ഫ് തോ​മ​സ് ആ​ശീ​ർ​വ​ദി​ച്ച് വി​ശ്വാ​സി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി രൂ​പ​ത വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ബ്ലോ​ക്ക് ഓ​ഫീ​സി​ന​ടു​ത്ത് അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ന് മു​ൻ​വ​ശം നി​ർ​മി​ച്ച ച​ത്വ​രം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ആ​ശീ​ർ​വ​ദി​ച്ച് വി​ശ്വാ​സി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു.

ഈ ​പ്രാ​ർ​ഥ​നാ​ല​യം പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും ആ​ത്മീ​യ അ​നു​ഗ്ര​ഹ​മാ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ജീ​വി​ത​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്ന കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി രൂ​പ​ത​ക​ളി​ലെ വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ കീ​ഴ്പ്പ​ള്ളി ന​ന്ദി പ​റ​ഞ്ഞു. ഫാ. ​വി​ൻ​സ​ന്‍റ് പു​തു​ശേ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ച​ത്വ​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 10 ട​ണ്‍ സ്റ്റീ​ൽ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ്ര​വൃ​ത്തി​ക്ക് ബം​ഗ​ളൂ​രു​വി​ലെ അ​വി​ത്ത് റോ​ഷ​നാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച പ്രാ​ർ​ഥ​നാ​ല​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ദൈ​വി​കാ​നു​ഭ​വ​വും കാ​ഴ്ച​വി​സ്മ​യ​വും സ​മ്മാ​നി​ക്കു​മെ​ന്ന് ഫാ. ​വി​ൻ​സ​ന്‍റ് പു​തു​ശേ​രി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up