x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തി​​ല്‍ ട്രാ​​ഫി​​ക് നി​യ​ന്ത്രി​ക്കാ​ൻ സെ​ന്‍റ് ജോ​​സ​​ഫ്‌​​സി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍


Published: June 9, 2026 04:46 AM IST | Updated: June 9, 2026 04:46 AM IST

ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ ഗൈ​​ഡ് യൂ​​ണി​​റ്റി​​ന്‍റെ ട്രാ​​ഫി​​ക് ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ച​​ങ്ങ​​നാ​​ശേ​​രി സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ശ്രീ​​ജി​​ത്ത് നി​​ര്‍​വ​​ഹി​​ച്ചു. ട്രാ​​ഫി​​ക് ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി ഗൈ​​ഡിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍ ഒ​​രു മാ​​സം ട്രാ​​ഫി​​ക് ഡ്യൂ​​ട്ടി നി​​ര്‍​വ​​ഹി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍, പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ന്‍​ഡ്, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ട്രാ​​ഫി​​ക് ഡ്യൂ​​ട്ടി ചെ​​യ്യു​​ന്ന​​ത്. റോ​​ഡ് സു​​ര​​ക്ഷാ നി​​യ​​മ​​ങ്ങ​​ളും ട്രാ​​ഫി​​ക് നി​​യ​​മ​​ങ്ങ​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ ല​​ക്ഷ്യം. പ്രി​​ന്‍​സി​​പ്പ​​ല്‍ ജ​​യ് കെ.​ ​ജോ​​ര്‍​ജ്, ട്രാ​​ഫി​​ക് എ​​സ്‌​​ഐ​​മാ​​രാ​​യ അ​​നി​​ല്‍​കു​​മാ​​ര്‍, സു​​ജി​​ത്, ഗൈ​​ഡ് ക്യാ​​പ്റ്റ​​ന്‍ ജി​​ജി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : nattu vishesham St. Joseph's students

Recent News

Corehub Up