കിടങ്ങൂര് സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് 118-ാമത് വാര്ഷികവും ഹയര് സെക്കന്ഡറി വിഭാഗത്തിന്റെ സില്വര് ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോട്ടയം ആ
കിടങ്ങൂര്: സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് 118-ാമത് വാര്ഷികവും ഹയര് സെക്കന്ഡറി വിഭാഗത്തിന്റെ സില്വര് ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. വിരല്ത്തുമ്പിലെ വിജ്ഞാനത്തെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന് ആര്ച്ച്ബിഷപ് പറഞ്ഞു.
സ്കൂള് മാനേജര് ഫാ. സ്റ്റാനി ഇടത്തിപറമ്പില് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോര്പറേറ്റ് എഡ്യൂക്കേഷണല് ഏജന്സി സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേല് അനുഗ്രഹപ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നടത്തി.
മോന്സ് ജോസഫ് എംഎല്എ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോമി ജയിംസ്, വാര്ഡ് മെംബര് കുഞ്ഞുമോള് ടോമി, രാജന് തോമസ്, വിജയകുമാര് തുടങ്ങിയവര് പ്രസംഗിച്ചു. സര്വീസില്നിന്നു വിരമിക്കുന്ന കെ.സി. ഡെയ്സി മറുപടിപ്രസംഗം നടത്തി.
വാര്ഷികാഘോഷങ്ങളോടനുബന്ധിച്ച് വിളംബരറാലിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.