x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ

വെബ് ഡെസ്ക്
Published: September 18, 2026 02:49 AM IST | Updated: September 18, 2026 02:49 AM IST

മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യം.

ഉ​ളി​ക്ക​ൽ: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച സ്കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റ് ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ആ​ശീ​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ക്കും. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ലേ​ഖ, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സോ​ണി വ​ട​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച 30,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ 30 ക്ലാ​സ് മു​റി​ക​ളാ​ണു​ള്ള​ത്. അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ, ലാ​ബോ​റ​ട്ട​റി​ക​ൾ, ലൈ​ബ്ര​റി, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കു​ള്ള മു​റി​ക​ൾ, ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​ബാ​റി​ലെ പ്ര​ധാ​ന കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലൊ​ന്നാ​യ മ​ണി​ക്ക​ട​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് സ്കൂ​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം. നീ​ല​ക​ണ്ഠ​ൻ, ബെ​ന്നി അ​ഞ്ഞി​ലി​തോ​പ്പി​ൽ, ജി​യോ തെ​ക്കേ​പ്പു​റ​ത്ത്, സി​ജു തേ​ക്കും​കാ​ട്ടി​ൽ, ട്ര​സ്റ്റി ത​ങ്ക​ച്ച​ൻ കു​ന്നു​മ്മ​ൽ, ജി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Golden Jubilee

Recent News

Corehub Up