പൊഴിയൂർ പ്രദേശങ്ങളിൽ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ സംരക്ഷിക്കാനായി 93 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുലിമുട്ട് നിർമാണോദ്ഘാടനം മുഖ്യമന്ത്ര
പാറശാല: തെക്കേ അതിർത്തി പ്രദേശമായ പൊഴിയൂർ കൊല്ലൻകോട് മേഖലകളിൽ മുടങ്ങിക്കിടക്കുന്ന തീരദേശ പദ്ധതികൾ നൂറുദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊഴിയൂർ പ്രദേശങ്ങളിൽ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ സംരക്ഷിക്കാനായി 93 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുലിമുട്ട് നിർമാണ ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ തമിഴ്നാടുവരെയുള്ള പ്രദേശങ്ങൾ സന്ദർശിച്ചു ജനങ്ങളുടെ ദുരിതം നേരിട്ടുമനസിലാക്കിയതിന്റെ ഫലമായാണ് ഇക്കാര്യം നൂറുദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തി ചെയ്യാൻ തീരുമാനിച്ചത്.
അവഗണനയിൽ കഴിയുന്ന തീരദേശവാസികളെ ചേർത്തുനിർത്തി ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരാൻ കൂടുതൽ പദ്ധതിക ൾ തയാറാക്കും. തീരദേശ മേഖലയിലെ കുട്ടികളെ പഠിപ്പിച്ചു തൊഴിൽ നേടാനുള്ള സംവിധാനം ഒരുക്കും. സ്ത്രീകളോടുള്ള ബഹുമാനവും അധരംകൊണ്ടാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പിലാക്കിയത്. മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിർമാണം ഉടൻ തുടങ്ങും. വഴിമുക്കുമുതൽ അമരവിലവരെയുള്ള റോഡു നാലുവരിപ്പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കാൻ ഏൽപ്പിച്ചു. അത് കിട്ടുന്ന മുറയ്ക്ക് പണിതുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി മോൻസ് ജോസഫ്, എൻ. ശക്തൻ എംഎൽഎ, കൊല്ലങ്കോട് ഇടവക വികാരി ഫാ. ടൈസൺ യേശുദാസ്, പരുത്തിയൂർ ഇടവകവികാരി ഡേവിഡ്സൺ, പൊഴിയൂർ ഇമാം മുഹമ്മദ് നൗഫൽ ഹുദവി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Chief Minister.