x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ബ​ജ​റ്റ്: കാ​ഞ്ഞി​ര​പ്പ​ള്ളിക്ക് 24 പ​ദ്ധ​തി​ക​ൾ


Published: June 19, 2026 10:14 PM IST | Updated: June 19, 2026 10:14 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 24 പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി റോ​ണി കെ. ​ബേ​ബി എം​എ​എ​ൽ​എ പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ എ​ലി​വേ​റ്റ​ഡ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് ഓ​പ്പ​ൺ സ്റ്റേ​ജി​ന് ര​ണ്ടു​കോ​ടി​യും കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കും പൊ​തു ക​ളി​ക്ക​ള​ങ്ങ​ൾ​ക്കും കാ​യി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ആ​റ് കോ​ടി​യും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
‌ക​റു​ക​ച്ചാ​ൽ റിം​ഗ് റോ​ഡ് ബൈ​പ്പാ​സ് (ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പ​ടെ) 65 കോ​ടി​യും പൊ​ൻ​കു​ന്നം ബൈ​പ്പാ​സി​ന് 15 കോ​ടി​യും മ​ണ്ണാ​റ​ക്ക​യം - പ​ന​ച്ചേ​പ്പ​ള്ളി - മ​ല​ബാ​ർ ക​വ​ല ബൈ​പ്പാ​സി​ന് 10 കോ​ടി​യും കു​ന്നും​ഭാ​ഗം - ചി​റ​ക്ക​ട​വ് അ​മ്പ​ലം ബൈ​പ്പാ​സ് - മൂ​ന്നു​കോ​ടി​യും പ​ഴ​യി​ടം കോ​സ് വേ ​ബ്രി​ഡ്ജ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഒ​ന്പ​ത് കോ​ടി​യും അ​നു​വ​ദി​ച്ചു.

മ​റ്റ് പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍

ഇ​ള​മ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ, താ​ഴ​ത്തു​വ​ട​ക​ര ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ എ​ന്നി​വ​യ്ക്ക് ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണം - 12 കോ​ടി.

ചെ​ങ്ക​ൽ - ത​ച്ച​പ്പു​ഴ റോ​ഡ് ബി​എം​ബി​സി ന​വീ​ക​ര​ണം - ര​ണ്ടു​കോ​ടി.

ഇ​ള​പ്പു​ങ്ക​ൽ - ഇ​ട​പ്പ​ള്ളി റോ​ഡ്, കൊ​ടു​ങ്ങൂ​ർ അ​മ്പ​ലം ചാ​മം​പ​താ​ൽ റോ​ഡ് എ​ന്നി​വ​യു​ടെ ബി​എം​ബി​സി ന​വീ​ക​ര​ണം - 10 കോ​ടി.

ചാ​രു​വേ​ലി - പൂ​വ​ത്തോ​ലി - വ​ള്ളി​യാ​തോ​ട്ടം - ക​റി​ക്കാ​ട്ടൂ​ർ കൊ​വേ​ന്ത​പ്പ​ടി റോ​ഡ് ബി​എം​ബി​സി ന​വീ​ക​ര​ണം - 4.5 കോ​ടി.

എ​റി​കാ​ട് - മൂ​ഴി​ക്കാ​ട് റോ​ഡ്, ക​പ്പാ​ട് - എ​ലി​ക്കു​ളം റോ​ഡ് എ​ന്നി​വ​യു​ടെ ബി​എം​ബി​സി ന​വീ​ക​ര​ണം - 4.5 കോ​ടി.

പൊ​ന്ത​ൻ​പു​ഴ - ആ​ല​പ്ര റോ​ഡ്, മ​ണി​മ​ല - വ​ള്ളം​ചി​റ - കൊ​ട്ടാ​ങ്ക​ൽ റോ​ഡ് എ​ന്നി​വ​യു​ടെ ബി​എം​ബി​സി ന​വീ​ക​ര​ണം - മൂ​ന്നു കോ​ടി.

15 മൈ​ൽ - ഇ​ളം​കു​ളം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണ​വും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ർ​ത്തി​ക​ളും - 6.50 കോ​ടി.

മ​ണ്ണാ​റ​ക്ക​യം - പ​ട്ടി​മ​റ്റം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണ​വും മ​റ്റ് അ​നു​ബ​ന്ധ​പ്ര​വൃ​ത്തി​ക​ളും - നാ​ല് കോ​ടി.

പു​ളി​ക്ക​ൽ ക​വ​ല - കാ​നം റോ​ഡ് - മൂ​ന്നു കോ​ടി.

നെ​ടും​കു​ന്നം - കാ​വ​നാ​ൽ ക​ട​വ് റോ​ഡ് - അ​ഞ്ച് കോ​ടി.

12 ാം മൈ​ൽ - നെ​ടും​കു​ന്നം - ചെ​ട്ടി​മു​ക്ക് - മൈ​ലാ​ടി റോ​ഡ് - അ​ഞ്ച് കോ​ടി.

ഡൊ​മി​നി​ക് തൊ​മ്മ​ൻ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധാ​ര​ണ​വും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളും - മൂ​ന്നു കോ​ടി.

17 ാം മൈ​ൽ - ചെ​ങ്ങ​ളം റോ​ഡ് - മൂ​ന്നു കോ​ടി.

ഏ​ഴാം മൈ​ൽ - നെ​ടു​ങ്ങാ​ട​പ്പ​ള്ളി റോ​ഡ്, കൊ​ച്ചു​പ​റ​മ്പ് - ശാ​ന്തി​പു​രം റോ​ഡ് ബി​എം​ബി​സി ന​വീ​ക​ര​ണം (ശാ​ന്തി​പു​രം ക​വ​ല ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ) - ര​ണ്ടു​കോ​ടി.

തോ​ട്ട​ക്കാ​ട് - ചേ​ല​മ​റ്റം പ​ടി - ക​റു​ക​ച്ചാ​ൽ - എ​ൻ​എ​സ്എ​സ് പ​ടി റോ​ഡ് ബി​എം​ബി​സി ന​വീ​ക​ര​ണം (പാ​ലം നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ) - എ​ട്ടു​കോ​ടി.

ചാ​മം​പ​താ​ൽ - തെ​ക്കേ​ത്തു​ക​വ​ല റോ​ഡ്, മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്ന് - ഇ​രു​മ്പു​കു​ഴി - മു​ട്ട​ത്തു ക​വ​ല റോ​ഡ് എ​ന്നി​വ​യു​ടെ ബി​എം​ബി​സി ന​വീ​ക​ര​ണം - ര​ണ്ടു​കോ​ടി.

Tags : State Budget Nattuvishesham District News

Recent News

Corehub Up