x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​പാ​ത ദു​ര​ന്ത​പാ​ത​യാ​കു​ന്നു


Published: December 3, 2025 10:17 PM IST | Updated: December 3, 2025 10:17 PM IST

പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ​യി​ൽ കു​റി​ഞ്ഞി​ക്ക് സ​മീ​പ​മു​ള്ള ചൂ​ര​പ്പ​ട്ട വ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. അ​ടു​ത്ത​കാ​ല​ത്താ​യി നി​ര​വ​ധി കാ​റു​ക​ളും ലോ​റി​ക​ളും ബ​സു​ക​ളും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി 12.45ന് ​കൊ​ടൈ​ക്ക​നാ​ല്‍, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ല്‍ ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​റി​ഞ്ഞ​താ​ണ് അ​വ​സാ​ന​ത്തെ അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ 36 പേ​ര്‍​ക്ക് നി​സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​വി​ടെ ഇ​തി​നോ​ട​കം നൂ​റോ​ളം അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. നേ​ര​ത്തേ ഈ ​വ​ള​വി​ലെ ക​ലു​ങ്കി​ല്‍ ഇ​ടി​ച്ച കാ​റി​ന് തീ​പി​ടി​ച്ചി​രു​ന്നു. ക​ത്തി​യ ആ ​കാ​ര്‍ വ​ള​രെ​ക്കാ​ലം അ​വി​ടെ​ത്ത​ന്നെ കി​ട​ക്കു​ക​യും ഈ ​കാ​റി​ല്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ച് പ​ല​പ്പോ​ഴാ​യി അ​ഞ്ചോ​ളം അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ര്‍​മാ​ണ​വും റോ​ഡി​ന്‍റെ സൈ​ഡി​ല്‍ സൂ​ച​നാ​ബോ​ര്‍​ഡു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കാ​ത്ത​തും മൂ​ല​മാ​ണ് വേ​ഗ​ത്തി​ലെ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് വ​ള​വ് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ച്ച് പ​ണി പൂ​ര്‍​ത്തി​യാ​യി​ട്ട് കു​റേ നാ​ളു​ക​ളാ​യി. ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​കു​ന്ന​വ​ര്‍ പോ​ലും എം​സി റോ​ഡി​നേ​ക്കാ​ള്‍ ഈ ​ഹൈ​വേ​യാ​ണ് കൂ​ടു​ത​ലാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​പാ​ത ഇ​പ്പോ​ള്‍ ഒ​രു ദു​ര​ന്ത​പാ​ത​യാ​യി മാ​റി. ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ല്‍ നെ​ല്ലാ​പ്പാ​റ മു​ത​ല്‍ പാ​ലാ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ല്‍ എ​ണ്‍​പ​തി​ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

കോ​ടി​ക​ള്‍ മു​ട​ക്കി റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ ഇ​പ്പോ​ള്‍ ഒ​ന്നു​പോ​ലും ക​ത്തു​ന്നി​ല്ല. കു​റെ​യേ​റെ വി​ള​ക്കു​ക​ള്‍ വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ന്ന് അ​ല​ക്ഷ്യ​മാ​യി റോ​ഡ് സൈ​ഡു​ക​ളി​ല്‍ കി​ട​ക്കു​ന്ന​തും കാ​ണാം. മ​റ്റു​ള്ള​വ​യി​ലെ ബാ​റ്റ​റി​ക​ള്‍ മോ​ഷ​ണ​വും പോ​യി. പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​യ​തി​നാ​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ചൂ​ര​പ്പ​ട്ട വ​ള​വി​ല്‍ വ​ലി​യ വ​ള​വി​നെ സൂ​ചി​പ്പി​ക്കു​ന്ന ദി​ശാ​ബോ​ര്‍​ഡു​ക​ളോ വ​ഴി​വി​ള​ക്കു​ക​ളോ ഇ​ല്ല. ഇ​തി​നാ​ല്‍ നെ​ല്ലാ​പ്പാ​റ​യി​ല്‍​നി​ന്ന് ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ലാ​ണെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ആ​ക്കം കൂ​ട്ടും. അ​ധി​കൃ​ത​ർ അ​ലം​ഭാ​വം വെ​ടി​ഞ്ഞ് ഈ ​റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വി​ടെ ദി​ശാ ബോ​ര്‍​ഡു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട​ക്കു​ന്ന​തു കാ​ണാം.

Tags : State Highway nattuvisesham local news

Recent News

Corehub Up