ശ്രീകണ്ഠപുരം: പ്രഥമ സംസ്ഥാന എൻഎസ്എസ് കലോത്സവത്തിൽ ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് ഓവറോൾ ചാന്പ്യൻ. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിജയഭേരിയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
യൂത്ത് പാർലമെന്റ്, സംഘഗാനം മത്സരങ്ങളിൽ എസ്ഇഎസ് കോളജ് വിദ്യാർഥികൾ രണ്ടാം സ്ഥാനവും നേടി. കണ്ണൂർ യൂണിവേഴ്സിറ്റി ഡിഎസ്എസ് ഡോ. കെ.വി. സുജിത്ത് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി സൈജോ ജോസഫ്, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ടി.ജെ. സജേഷ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ഡോ. കെ.വി. പ്രദീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പി.കെ. നസ്റീന, ഗോപാലകൃഷ്ണൻ, യൂണിയൻ പ്രതിനിധി കെ. ശ്രേയ, എൻഎസ്എസ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ കെ. സഫീദ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham State NSS Kalotsavam