x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്യാ​ധു​നി​ക 160 വാ​ട്ട് ഹോ​ള്‍​മി​യം ലേ​സ​ര്‍സ്യൂ​ട്ട് കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍

വെബ് ഡെസ്ക്
Published: October 4, 2026 11:27 PM IST | Updated: October 4, 2026 11:27 PM IST

160 വാ​ട്ട് ഹോ​ള്‍​മി​യം ലേ​സ​ര്‍ ചി​കി​ത്സ​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

കോ​ഴ​ഞ്ചേ​രി: മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ള്‍​ക്കും വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍​ക്കു​മു​ള്ള വി​ദ​ഗ്ധ ചി​കി​ത്സാ​രം​ഗ​ത്ത് നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പു​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ തെ​ക്ക​ന്‍ തി​രു​വി​താം​കൂ​റി​ലെ ആ​ദ്യ​ത്തെ അ​ത്യാ​ധു​നി​ക 160 വാ​ട്ട് ഹോ​ള്‍​മി​യം ലേ​സ​ര്‍ സ്യൂ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
എ​ന്‍​ഡോ യൂ​റോ​ള​ജി രം​ഗ​ത്ത് പു​തി​യൊ​രു നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​താ​ണ് ഉ​യ​ര്‍​ന്ന ശേ​ഷി​യും ഫ്രീ​ക്വ​ന്‍​സി​യു​മു​ള്ള ഈ 160 ​വാ​ട്ട് ഹോ​ള്‍​മി​യം ലേ​സ​ര്‍ സം​വി​ധാ​നം.

വൃ​ക്ക​യി​ലെ ക​ല്ലു​ക​ള്‍ അ​തി​വേ​ഗ​ത്തി​ല്‍ നേ​ര്‍​ത്ത പൊ​ടി​യാ​ക്കി മാ​റ്റു​ന്ന അ​ഡ്വാ​ന്‍​സ്ഡ് സ്റ്റോ​ണ്‍ ഡ​സ്റ്റിം​ഗ്, പോ​പ്പ്-​കോ​ര്‍​ണിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍​ക്കും പ്രോ​സ്റ്റേ​റ്റ് വീ​ക്ക​ത്തി​നു​ള്ള ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​യ​ഹോ​ലെ​പ് ശ​സ്ത്ര​ക്രി​യ​യ്ക്കും ഈ ​ലേ​സ​ര്‍ സ​ഹാ​യ​ക​ര​മാ​ണ്.

ശ​രീ​ര​ത്തി​ല്‍ വ​ലി​യ മു​റി​വു​ക​ളി​ല്ലാ​തെ, സ​മീ​പ​ത്തെ മ​റ്റു കോ​ശ​ങ്ങ​ള്‍​ക്കു യാ​തൊ​രു കേ​ടു​പാ​ടു​ക​ളും വ​രു​ത്താ​തെ അ​തീ​വ കൃ​ത്യ​ത​യോ​ടെ ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍​ത​ന്നെ ര​ക്ത​സ്രാ​വ​വും വേ​ദ​ന​യും കു​റ​ച്ച് കൃ​ത്യ​ത​യോ​ടെ ചി​കി​ത്സ ന​ല്‍​കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.
രോ​ഗി​ക​ള്‍​ക്കു കു​റ​ഞ്ഞ സ​മ​യം മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യേ​ണ്ടി വ​രു​ന്നു​ള്ളൂ​വെ​ന്ന​തും വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കാം എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നു​ക​ള്‍​ക്കും മു​ന്‍​കൂ​ട്ടി​യു​ള്ള അ​പ്പോ​യ്ന്‍റ്മെ​ന്‍റു​ക​ള്‍​ക്കു​മാ​യി 0468 354 4000 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up