സിയാന് സാല്‍വിയ
ഒടയംചാല്‍: കണ്ണൂരില്‍ നടന്ന 26-ാമത് സംസ്ഥാന സബ്ജൂനിയര് വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സിയാന് പി. രാഗേഷും സാല്‍വിയ അന്ന ജോസഫും.
36 കിലോഗ്രാം ഭാരവിഭാഗത്തിലാണ് സിയാന് സ്വര്‍ണം നേടിയത്. കാലിച്ചാനടുക്കം സാന്‍ജോ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. എണ്ണപ്പാറയിലെ രാഗേഷ് ലൂക്കോസ്-സരിത സൈമണ്‍ ദമ്പതികളുടെ മകനാണ്.
45+ ഭാരവിഭാഗത്തിലാണ് സാല്‍വിയ സ്വര്‍ണം നേടിയത്. കഴിഞ്ഞവര്‍ഷം സാല്‍വിയ വെള്ളി മെഡല്‍ നേടിയിരുന്നു.
കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. പടിമരുതിലെ സാനു ജോസഫ്-മനോവി അഗസ്റ്റിന് ദമ്പതികളുടെ മകളാണ്. മനോജ് പള്ളിക്കരയാണ് ഇരുവരുടെയും പരിശീലകന്.
Tags :