x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ ആക്രമണം; കടിയേറ്റവരുടെ എ​ണ്ണം 13


Published: May 24, 2026 05:55 AM IST | Updated: May 24, 2026 05:55 AM IST

തു​റ​വൂ​ർ: തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് മേ​ഖ​ല​ക​ളി​ൽ തെ​രു​വുനാ​യ ക​ടി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 6, 9 വാ​ർ​ഡു​ക​ളി​ലു​ള്ള 9 പേ​ർ​ക്കു ക​ടി​യേ​റ്റി​രു​ന്നു. ഇ​തു കൂ​ടാ​തെ​യാ​ണ് തു​റ​വൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 4 പേ​ർ​ക്കു കൂ​ടി ക​ടി​യേ​റ്റ​ത്. തു​റ​വൂ​ർ ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ടി​യേ​റ്റ​വ​ർ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.

6-ാം വാ​ർ​ഡി​ൽ ക​ടി​ച്ച നാ​യ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പേ ​വി​ഷ​ബാ​ധ ഉ​ണ്ടോ​യെ​ന്ന സം​ശ​യ​ത്താ​ൽ നാ​യ​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ന്നാ​ൽ, 9-ാം വാ​ർ​ഡി​ൽ ക​ടി​ച്ച തെ​രു​വുനാ​യ​യെ ക​ണ്ടെ​ത്താ​ൻ ഇ​ന്ന​ലെ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ​പി​ടു​ത്ത​ക്കാ​ർ ഇ​രു​വാ​ർ​ഡു​ക​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ക്ര​മ​ണ​കാ​രി​യാ​യ നാ​യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​കി​ട്ടോ​ടെ സം​ഘം മ​ട​ങ്ങി.

Tags : nattu vishesham Street attack

Recent News

Corehub Up