x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് നാ​യ ശ​ല്യം; പ​ത്ത് പേ​ര്‍​ക്ക് ക​ടി​യേ​റ്റു


Published: June 30, 2026 07:39 AM IST | Updated: June 30, 2026 07:39 AM IST

വ​ട​ക​ര: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 11, 12 വാ​ര്‍​ഡു​ക​ളി​ല്‍​പെ​ട്ട പു​ത്തൂ​ര്‍ മേ​ഖ​ല​യി​ല്‍ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം.പ​ത്ത് പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് ക​ടി​യേ​റ്റ​ത്. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും വീ​ടി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​യ ദ​മ്പ​തി​ക​ള്‍​ക്കും ക​ടി​യേ​റ്റു.
പ​ല​ര്‍​ക്കും ആ​ഴ​ത്തി​ല്‍ മു​റി​വു​ണ്ട്. സം​ഭ​വം ഈ ​പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ളെ ട്യൂ​ഷ​നും മ​ദ്ര​സ​ക​ളി​ലും പ​റ​ഞ്ഞ​യ​ക്കു​ന്ന​തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലും ന​ട​പ​ടി​യും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : nattu vishesham Street dog attack

Recent News

Corehub Up