കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന തെരുനായ്ക്കൾ.
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുമ്പോഴാണ് കവലയിൽ തെരുവ്നായ ശല്യവും രൂക്ഷമായിരിക്കുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളുൾ വന്നു പോകുന്ന പുന്നേക്കാട് കവലയിൽ കൂട്ടങ്ങളായി തെരുവുനായക്കൾ അലഞ്ഞു തിരിയുകയാണ്. വാഹനങ്ങളുടെ പുറകെ ഓടിയെത്തുന്നതും സ്ഥിരം സംഭവമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള
ഇരുചക്ര വാഹനം യാത്രക്കാർ തെരുവുനായ പിന്നാലെ ഓടിയെത്തുമ്പോൾ ഭയന്ന് അപകടങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നിലവിൽ ആർക്കും ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അപകടത്തിന് കാത്തു നിൽക്കാതെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നായ്ക്കളെ പിടികൂടി പഞ്ചായത്ത് ഷെൽട്ടറിലേക്ക് മാറ്റണമെന്ന് വ്യാപാരി വ്യവസായി സമിതി കീരംപാറ യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എം. രവി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി. രഘു, ഇ. വി. മോൻസി, കെ.ജി. ബാബു,സി.എസ്. സദാനന്ദൻ , അൽഫോൻസാ സാജു എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam