x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ര്‍ മേ​ഖ​ല​യി​ല്‍ തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷം; ആ​ടു​ക​ളെ കൊ​ന്നു

വെബ് ഡെസ്ക്
Published: July 27, 2026 03:49 AM IST | Updated: July 27, 2026 03:49 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: അ​ക​മ്പാ​ടം പാ​റേ​ക്കാ​ട് തെ​രു​വ് നാ​യ​ക​ള്‍ കൂ​ട് ത​ക​ര്‍​ത്ത് മൂ​ന്ന് ആ​ടു​ക​ളെ കൊ​ന്നു. പാ​റേ​ക്കാ​ട് പ​രു​ത്തി​ക്കു​ന്ന​ന്‍ ഷ​ഹ​ര്‍​ബാ​നു​വി​ന്‍റെ മൂ​ന്ന് ആ​ടു​ക​ളെ​യാ​ണ് കൂ​ട്ട​മാ​യി എ​ത്തി​യ തെ​രു​വ് നാ​യ​ക​ള്‍ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്.

ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വ് നാ​യ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ഹ​ര്‍​ബാ​നു​വി​ന്‍റെ ഒ​രാ​ടി​നെ ക​ഴി​ഞ്ഞ മാ​സം തെ​രു​വ് നാ​യ​ക​ള്‍ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. താ​റാ​വ്, കോ​ഴി, ആ​ടു​ക​ള്‍ എ​ന്നി​വ​യെ തെ​രു​വ് നാ​യ​ക​ള്‍ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണ്. പ്ര​ദേ​ശ​ത്തെ മു​തി​ര​പീ​ടി​യ​ന്‍ മ​റി​യു​മ്മ​യു​ടെ മൂ​ന്ന് ആ​ടു​ക​ളെ ആ​ഴ്ച്ച​ക​ള്‍​ക്ക് മു​മ്പ് തെ​രു​വ് നാ​യ​ക​ള്‍ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു.

നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​കു​മ്പോ​ഴും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പംപു​ല​ര്‍​ച്ചെ മ​ദ്ര​സു​ക​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ോക​ള്‍, പ​ള്ളി​യി​ല്‍ പോ​കു​ന്ന​വ​ര്‍, ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണ്.

Tags : NattuVishasham DistrictNews

Recent News

Corehub Up